x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രയേലിനെയും അമേരിക്കയെയും വെല്ലുവിളിച്ച് മുജ്തബ ഖമനയ്


Published: March 21, 2026 02:19 AM IST | Updated: March 21, 2026 02:19 AM IST

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​നും അ​മേ​രി​ക്ക​യ്ക്കും എ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന പോ​രാ​ട്ടം മി​സൈ​ലു​ക​ളി​ലോ ഡ്രോ​ണു​ക​ളി​ലോ യു​ദ്ധ​ക്ക​ള​ങ്ങ​ളി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള മു​ജ്ത​ബ ഖ​മ​ന​യ്.

എ​ഴു​തി ത​യാ​റാ​ക്കി ദേ​ശീ​യ ടെ​ലി​വി​ഷ​നി​ലൂ​ടെ പു​റ​ത്തു​വി​ട്ട ഈ​ദ് സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം ആ​ഗോ​ള അ​ഹ​ങ്കാ​ര​ത്തി​നെ​തി​രേ​യാ​ണു ഇ​റാ​ന്‍റെ പ്ര​തി​രോ​ധ​മെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​റാ​ൻ മൂ​ന്നു യു​ദ്ധ​ങ്ങ​ൾ നേ​രി​ട്ട​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ‘ജൂ​ൺ യു​ദ്ധം’ ആ​ണ്. ഇ​തി​നു​ശേ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​ര​ത്തി​ൽ രാ​ജ്യ​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ ‘ര​ണ്ടാം യു​ദ്ധം’ എ​ന്നാ​ണ് മു​ജ്ത​ബ ഖ​മേ​ന​യ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​റാ​ൻ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത് മൂ​ന്നാം യു​ദ്ധ​മാ​ണ്. ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മു​ത​ലെ​ടു​ത്ത് ജ​ന​ങ്ങ​ൾ ശ​ത്രു​ക്ക​ളു​ടെ അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​രു​തി അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​ങ്ങ​ളു​ടെ കൂ​ലി​പ്പ​ട​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Mojtaba Khamenei challenges Israel America Iran West Asian Conflict

Recent News

Corehub Up