x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​ജെ​പി​യി​ൽ ചേ​രൂ, അ​പ്പോ​ൾ കാ​ണാം; വി​മ​ത​രെ വെ​ല്ലു​വി​ളി​ച്ച് മ​മ​ത

വെബ് ഡെസ്ക്
Published: July 5, 2026 12:32 PM IST | Updated: July 5, 2026 01:09 PM IST

മ​മ​താ ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ പി​ള​ർ​പ്പി​ന് പി​ന്നാ​ലെ വി​മ​ത​രെ വെ​ല്ലു​വി​ളി​ച്ച് പാ​ർ​ട്ടി അ​ധ്യ​ക്ഷ മ​മ​താ ബാ​ന​ർ​ജി. ച​തി​യ​ൻ​മാ​രാ​യ വി​മ​ത​ർ​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​ജെ​പി​യി​ൽ ചേ​ര​ണം. അ​ന്നി​ട്ട് ത​ന്നോ​ട് പൊ​രു​ത​ണ​മെ​ന്നും അ​ല്ലാ​തെ ബി​ജെ​പി​യു​ടെ സ്പോ​ൺ​സ​ഡ് ക​ളി​ക്ക് നി​ൽ​ക്ക​രു​തെ​ന്നും മ​മ​ത തു​റ​ന്ന​ടി​ച്ചു.

ഒ​രു മാ​സം മു​ൻ​പ് നി​യ​മി​ച്ച ബം​ഗാ​ൾ ടി​എം​സി അ​ധ്യ​ക്ഷ ച​ന്ദ്രി​മ ഭ​ട്ടാ​ചാ​ര്യ കൂ​ടി പാ​ർ​ട്ടി വി​ട്ട​തോ​ടെ​യാ​ണ് രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി മ​മ​ത രം​ഗ​ത്തെ​ത്തി​യ​ത്. ടി​എം​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം താ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്നും പാ​ർ​ട്ടി ഓ​ഫീ​സ് വി​മ​ത​ർ പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ വീ​ട് ഓ​ഫീ​സാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്നം ത​നി​ക്കും ത​ന്നോ​ട് വി​ശ്വ​സ്ത​ത പു​ല​ർ​ത്തു​ന്ന​വ​ർ​ക്കും ഒ​പ്പം ത​ന്നെ തു​ട​രും. ത​ന്നെ ത​ട​യ​ണ​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്ക് കൊ​ല​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും മ​മ​ത തു​റ​ന്ന​ടി​ച്ചു. അ​ടു​ത്ത വി​ശ്വ​സ്ത​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ച​ന്ദ്രി​മ ഭ​ട്ടാ​ചാ​ര്യ പാ​ർ​ട്ടി വി​ട്ട​തോ​ടെ​യാ​ണ് ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ മ​മ​ത പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്.

നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത വി​ഭാ​ഗ​ത്തി​നൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ ച​ന്ദ്രി​മ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി ഓ​ഫീ​സ് ഋ​ത​ബ്ര​ത​യു​ടെ അ​നു​യാ​യി​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ പാ​ർ​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും മ​മ​ത​യ്ക്ക് എ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Tags : Mamata Banerjee challenges rebels trinamool congress

Recent News

Corehub Up