x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വ​ന്നൂ​ർ കേ​സ്: സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 5, 2026 07:48 AM IST | Updated: July 5, 2026 07:48 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ക​​​​രു​​​​വ​​​​ന്നൂ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്കി​​​​ലെ നി​​​​ക്ഷേ​​​​പ ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ൽ പ്ര​​​​തി​​​ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി ജാ​​​​മ്യ​​​​മെ​​​​ടു​​​​ത്തു.

ഇ​​​ഡി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ൽ കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്‌‌​​​​ണ​​​​ൻ എം​​​​പി, എ.​​​​സി. മൊ​​​​യ്‌​​​​തീ​​​​ൻ എം​​​​എ​​​​ൽ​​​​എ, മു​​​​ൻ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എം. വ​​​​ർ​​​​ഗീ​​​​സ്, കെ.​​​​സി. പ്രേ​​​​മ​​​​രാ​​​​ജ​​​​ൻ, എ.​​​​ആ​​​​ർ. പീ​​​​താം​​​​ബ​​​​ര​​​​ൻ, എം.​​​​ബി. രാ​​​​ജ​​​​ൻ, എം.​​​​ബി. രാ​​​​ജു എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക​​​​ള്ള​​​​പ്പ​​​​ണ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ​​​​ത്.

പ്ര​​​​തി​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള സി​​​​പി​​​​എം തൃ​​​​ശൂ​​​​ർ ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക്കു​​​വേ​​​​ണ്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​യി​​​​ല്ല. 21ന് ​​​​സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

മ​​​​റ്റു പ്ര​​​​തി​​​​ക​​​​ളും അ​​​​ന്നു ഹാ​​​​ജ​​​​രാ​​​​ക ണം. 28 പേ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഇ​​​​ഡി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​ധി​​​​ക കു​​​​റ്റ​​​​പ​​​​ത്രത്തി​​​​ൽ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു പ്ര​​​​തി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി ജാ​​​​മ്യ​​​​മെ​​​​ടു​​​​ത്ത​​​​ത്.

Tags : Karuvannur case leaders court

Recent News

Corehub Up