x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വ് വി​ര​ട്ടി; പോലീസ് കേസെടുത്തു

വെബ് ഡെസ്ക്
Published: July 5, 2026 11:51 AM IST | Updated: July 5, 2026 11:53 AM IST

ഷി​ബു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും. പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മോ​യും.

പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മോ ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ക​ട​പ്ര മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം പ​രു​മ​ല ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷി​ബു വ​ർ​ഗീ​സാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഷി​ബു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ട​പ്ര പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മോ ന​ൽ​കി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ.

ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​നി​ർ​ത്തി​യ ഷി​ബു ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ലാ​ണ് സം​സാ​രി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ താ​ൻ ആ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യ നി​ർ​മാ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നു​മാ​ണ് ഷി​ബു വ​ർ​ഗീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : threatening panchayat secretary cpm local secretary

Recent News

Corehub Up