x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം: വീട്ടമ്മയ്ക്ക് കു​ത്തേ​റ്റു; പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: July 5, 2026 12:08 PM IST | Updated: July 5, 2026 01:12 PM IST

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന ബീ​ന. ബീ​ന​യ്ക്കു പി​ന്നാ​ലെ പാ​യു​ന്ന കാ​ട്ടു​പ​ന്നി​യും.(​സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യം).

പ​ത്ത​നം​തി​ട്ട: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യ കാ​ട്ടു​പ​ന്നി ക​ട​യു​ട​മ​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യ്ക്ക് റാ​ന്നി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ന്ദി​രം​പ​ടി സ്വ​ദേ​ശി​നി ബീ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കൈ​ക്ക് പ​രി​ക്കേ​റ്റ ബീ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ കാ​ട്ടു​പ​ന്നി ബീ​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌ബീ​ന​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ​ന്നി ക​ട​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ളും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി.

Tags : wild boar attack pathanamthitta

Recent News

Corehub Up