x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​വി​ട്ടൊ​രു ക​ളി​യി​ല്ല ; പി​ണ​റാ​യി​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടി സി​പി​ഐ

വെബ് ഡെസ്ക്
Published: July 5, 2026 12:53 PM IST | Updated: July 5, 2026 01:12 PM IST

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും

കാ​സ​ർ​ഗോ​ഡ്: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി സി​പി​ഐ - സി​പി​എം ത​ർ​ക്കം മു​റു​കു​ന്നു. ഈ ​കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ സി​പി​ഐ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. വി​ഷ​യം ക​ഴി​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന പി​ണ​റാ​യി​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി.​സു​നീ​ർ പ​റ​ഞ്ഞു. ഇ​ത് ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത് സി​പി​എ​മ്മി​ന്‍റെ ആ​കെ നി​ല​പാ​ടാ​ണോ​യെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​ഐ പ​റ​ഞ്ഞ​ത് മു​ൻ​പേ കേ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​ന്ന് ഈ ​ഗ​തി ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും സു​നീ​ർ തു​റ​ന്ന​ടി​ച്ചു. സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന നി​ര​വ​ധി വി​വാ​ദ വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടും എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​രാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​തി​പ​ക്ഷ നി​ര​യി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ഇ​നി അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ പ​ദ​വി വി​ട്ടൊ​രു ക​ളി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ. ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ൾ. ഉ​പ​നേ​താ​വ് എ​ന്ന പ​ദ​വി ഭ​ര​ണ​ഘ​ട​ന​യി​ലോ നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളി​ലോ ഇ​ല്ലെ​ങ്കി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ ര​ണ്ടാ​മ​നെ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

നി​യ​മ​സ​ഭ​യി​ൽ ഒ​രു മു​റി​യും ഉ​പ നേ​താ​വി​ന് ല​ഭി​ക്കും. പ​ദ​വി​ക്കു വേ​ണ്ടി​യ​ല്ല ത​ങ്ങ​ളു​ടെ ക​ടും​പി​ടി​ത്ത​മെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Tags : Opposition Deputy Leader CPI CPM Pinarayi Vijayan

Recent News

Corehub Up