x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ചെ​നാ​ബ് പാ​ല​ത്തി​ലൂ​ടെ കു​തി​ച്ച് വ​ന്ദേ​ഭാ​ര​ത്

വെബ് ഡെസ്ക്
Published: October 3, 2026 04:15 AM IST | Updated: October 3, 2026 04:15 AM IST

ജ​മ്മു: ചെ​നാ​ബ് പാ​ല​ത്തി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കു​തി​ച്ച് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ റെ​യി​ൽ​വേ പാ​ല​മാ​ണ് ചെ​നാ​ബ് പാ​ലം. ചെ​നാ​ബ് പാ​ല​ത്തി​ലൂ​ടെ​യും ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കേ​ബി​ൾ റെ​യി​ൽ​വേ​പാ​ല​മാ​യ അ​ൻ​ജി പാ​ല​ത്തി​ലൂ​ടെ​യു​മാ​ണ് നൂ​റു​കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ജ​മ്മു റെ​യി​ൽ​വേ ഡി​വി​ഷ​ന് കീ​ഴി​ലെ ശ്രീ ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര-​ബ​നി​ഹാ​ൾ സെ​ക്ഷ​നി​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി വേ​ഗ​ത നൂ​റു​കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ഴാ​ഴ്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഉ​ധം​പു​ർ-​ശ്രീ​ന​ഗ​ർ-​ബാ​രാ​മു​ള്ള റെ​യി​ൽ​വേ ലി​ങ്ക് പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​ത്.

111 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ക​ത്ര-​ബ​നി​ഹാ​ൾ സെ​ക്ഷ​നി​ൽ മ​ണി​ക്കൂ​റി​ൽ 75 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​രു​ന്ന പ​ര​മാ​വ​ധി വേ​ഗ​ത. ഇ​താ​ണ് നൂ​റു​കി​ലോ​മീ​റ്റ​റി​ലേ​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ​ല്ലാം റെ​യി​ൽ​വേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വേ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

 

 

Tags : Vande Bharat speeds 100 km/h  Chenab Bridge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up