x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ 10-ന് ​ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: October 3, 2026 04:31 AM IST | Updated: October 3, 2026 04:31 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10-ന് ​ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്നും, ഡ​ൽ​ഹി പൊ​ലി​സ് ത​ട​യു​ന്ന സ്ഥ​ല​ങ്ങ​ൾ സ​മ​ര​വേ​ദി​യാ​ക്കി മാ​റ്റു​മെ​ന്നും അ​ഭി​ജി​ത്ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അ​തി​നി​ടെ, രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വ​ൻ​തോ​തി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്, സി​പി​ഐ നേ​താ​വ് പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി, ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ എ.​എ. റ​ഹീം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് ഡ​ൽ​ഹി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്.

ഡ​ൽ​ഹി​ക്ക് പു​റ​മെ മും​ബൈ​യി​ലെ ശി​വാ​ജി പാ​ർ​ക്കി​ലും സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

 

Tags : ChiefElectionCommissioner  GyaneshKumar JantarMantarProtest DelhiPoliceArrests CJP MumbaiProtest

Recent News

Corehub Up