തിരുവനന്തപുരം: മലയാള സിനിമയിലെ കുലപതികളായ നടന് മധുവും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും ലഹരിക്കെതിരേ കേരള പോലീസിന്റെ ദൗത്യമായ ‘ഓപ്പറേഷന് തൂഫാന്:
ദി നാര്‍ക്കോട്ടിക് ഹണ്ടി’ന്റെ പ്രചാരകരായ ‘തൂഫാന് വാരിയേഴ്സായി’. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇരുവരുടേയും വീടുകളില്‍ നേരിട്ടെത്തിയാണ് തൂഫാന് വാരിയര്‍ ബാഡ്ജ് നല്കി ആദരിച്ചത്.
സമൂഹം ബഹുമാനിക്കുന്ന ഉജ്വല വ്യക്തിത്വങ്ങളെ ഈ കര്‍മപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യുവതലമുറയെ ബാധിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വേദനിച്ചിരുന്ന തനിക്ക് ഇപ്പോഴാണ് അതിനെതിരേ പൊതുമണ്ഡലത്തില്‍ നിലപാട് സ്വീകരിക്കാന്‍ അവസരം ലഭിച്ചതെന്ന് മധു അഭിപ്രായപ്പെട്ടു.
ലഹരിക്കെതിരേ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ശ്രീകുമാരന്‍ തമ്പിയും വ്യക്തമാക്കി.
Tags : Madhu Sreekumaran Thampi Actor Madhu Toofan Warriors