കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയെന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാപ്പപേക്ഷിച്ച് കെ. സുധാകരന് എംപിയുടെ സത്യവാങ്മൂലം.
വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ കെ. ജനാര്‍ദന ഷേണായി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് മാപ്പപേക്ഷിച്ചിരിക്കുന്നത്.
അതേസമയം ഹര്‍ജിയില്‍ ഇന്നു രാവിലെ 10.15 ന് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കെ. സുധാകരനോടു നിര്‍ദേശിച്ചിട്ടുണ്ട്.