വടകര: വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കര്‍ അല്ലെന്ന നിഗമനം ശക്തമാണ്.
സ്ക്രീന്‍ ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ജിതിന് ഭാസ്കറിനു മറ്റുള്ളവരുടെ പിന്തുണ ലഭിച്ചെന്നുതന്നെയാണ് അന്വേഷണ സംഘം മനസിലാക്കുന്നത്.
ജിതിന് ഭാസ്കറിന്റെ ഫോണില്‍നിന്നാണ് സ്ക്രീന്‍ഷോട്ടിന്റെ പ്രചരണം തുടങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും എവിടെ നിര്‍മിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിതിന് ഭാസ്കറിനെ എസ്ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു.
പ്രതി ഫോണ്‍ റീസെറ്റ് ചെയ്തുവെന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ സംഘത്തിനു ബോധ്യമായി. ഈ സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടെ ഫോണ്‍ സ്റ്റേറ്റ് ഫോറന്‍സിക് ലാബിലേക്കയക്കാനാണ് എസ്ഐടി നീക്കം.
Tags : Kafir Screen Shot SIT hideout SIT searches Jithin Prabhakaran