x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ്-​യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; 37 ദി​വ​സ​ത്തി​നു​ള്ളി​ൽ 12 ആ​ത്മ​ഹ​ത്യ​ക​ൾ

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: June 23, 2026 02:26 AM IST | Updated: June 23, 2026 02:26 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: “ന​​​​ല്ല മാ​​​​ര്‍​ക്ക് വാ​​​​ങ്ങാ​​​​മെ​​​​ന്നു വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു, എ​​​​ന്നാ​​​​ല്‍ പ​​​​രീ​​​​ക്ഷ വീ​​​​ണ്ടും എ​​​​ഴു​​​​തേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ല്‍ എ​​​​നി​​​​ക്ക് പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടാ​​​​നാ​​​​കു​​​​മെ​​​​ന്ന് യാ​​​​തൊ​​​​രു ഉ​​​​റ​​​​പ്പു​​​​മി​​​​ല്ല. എ​​​​ന്നോ​​​​ട് ക്ഷ​​​​മി​​​​ക്കൂ” - ഒ​​​​രു ഡോ​​​​ക്‌​​​​ട​​​​റാ​​​​യി സ​​​​മൂ​​​​ഹ​​​​ത്തെ സേ​​​​വി​​​​ക്കാ​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ നാ​​​​ഗ്പു​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​യായ പ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​രി ആ​​​​കാം​​​​ഷ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി എ​​​​ഴു​​​​തി​​​​യ വാ​​​​ക്കു​​​​ക​​​​ളാ​​​​ണി​​​​ത്.

നീ​​​​റ്റ് -യു​​​​ജി പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ ആ​​​​കാം​​​​ഷ​​​​യെ​​​​പ്പോ​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ മൗ​​​​നം പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് എ​​​​ൻ​​​​ടി​​​​എ ഞാ​​​​യ​​​​റാ​​​​ഴ്ച മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ​​​​ത്.

മേ​​​​യ് 12ന് ​​​​ന​​​​ട​​​​ന്ന ആ​​​​ദ്യ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്കും ഇ​​​​തു റ​​​​ദ്ദാ​​​​ക്കി ജൂ​​​​ൺ 21ന് ​​​​ന​​​​ട​​​​ത്തി​​​​യ പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ലെ 37 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 12ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​താ​​​​യാ​​​​ണ് ഏ​​​​ക​​​​ദേ​​​​ശ ക​​​​ണ​​​​ക്ക്. ഇ​​​​തി​​​​ൽ അ​​​​ഞ്ച് പേ​​​​രു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ൾ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഏ​​​​റെ മാ​​​​ന​​​​സി​​​​ക​​​​സ​​​​മ്മ​​​​ർ​​​​ദം നേ​​​​രി​​​​ട്ട​​​​താ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ണീ​​​​രോ​​​​ടെ പ​​​​റ​​​​യു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം കൃ​​​​ത്യ​​​​മാ​​​​യി ബോ​​​​ധ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​രും അ​​​​നു​​​​ശോ​​​​ച​​​​നം​​​ പോ​​​​ലും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ ചെ​​​​യ്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ അ​​​​ധി​​​​ക​​​​വും സാ​​​​ധാ​​​​ര​​​​ണ ക​​​​ർ​​​​ഷ​​​​ക കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രോ ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന​​​​ത്തി​​​​നു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​ക്ക​​​​ളോ ആ​​​​ണ്. ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, രാ​​​​ജ​​​​സ്ഥാ​​​​ൻ, ഡ​​​​ൽ​​​​ഹി, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഗോ​​​​വ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം ന​​​​ട​​​​ത്തി​​​​യ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മി​​​​ക​​​​ച്ച വി​​​​ജ​​​​യം പ്ര​​​​തീ​​​​ക്ഷി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലേ​​​​ക്കാ​​​​ണ് എ​​​​ൻ​​​​ടി​​​​എ​​​​യു​​​​ടെ മാ​​​​ത്രം പി​​​​ടി​​​​പ്പു​​​​കേ​​​​ടു​​​​കൊ​​​​ണ്ടു​​​​ണ്ടാ​​​​യ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ഇ​​​​ടി​​​​ത്തീ​​​​പോ​​​​ലെ പ​​​​തി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തും പെ​​​​ട്ടെ​​​​ന്നൊ​​​​രു പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യെ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​തു​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യും ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഭ​​​​യ​​​​വും സ​​​​മ്മ​​​​ർ​​​​ദ​​​​വു​​​​മാ​​​​ണ് ഈ ​​​​കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സും സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

Tags : NEET UG exam irregularities suicides

Recent News

Corehub Up