x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കു​ള​ത്ത് ച​പ്പാ​ത്തി നി​ർ​മാ​ണ യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി അ​പ​ക​ടം; സ്ത്രീ ​മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 11, 2026 08:42 AM IST | Updated: August 11, 2026 08:42 AM IST

പ്രതീകാത്മക ചിത്രം

വാ​ഴ​ക്കു​ളം: ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി വ​നി​താ സം​രം​ഭ​ക​ ​മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ള​ത്ത് സ്വ​ന്ത​മാ​യി സ്ഥാ​പ​നം ന​ട​ത്തി​വ​ന്നി​രു​ന്ന റെ​ജി​മോ​ൾ ജ​സ്റ്റി​ൻ (45) ആ​ണ് മ​രിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ അ​തി​ൽ നി​ന്നും അ​സ്വാ​ഭാ​വി​ക​മാ​യ ശ​ബ്ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. റെ​ജി​മോ​ളു​ടെ മ​ക​ൻ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തിയപ്പോഴാണ് കൈ ​മെ​ഷീ​നി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ അമ്മയെ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മെ​ഷീ​ൻ ഓ​ഫ് ചെ​യ്ത ശേ​ഷം റെ​ജി​മോ​ളെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Vazhakulam chapati-making machine Accident Deepika DeepikaNewspaper DailyNews InDepth NewsFlash

Recent News

Corehub Up