വാഴക്കുളം: ചപ്പാത്തി നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങി വനിതാ സംരംഭക മരിച്ചു. മൂവാറ്റുപുഴ വാഴക്കുളത്ത് സ്വന്തമായി സ്ഥാപനം നടത്തിവന്നിരുന്ന റെജിമോൾ ജസ്റ്റിൻ (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. യന്ത്രം പ്രവർത്തിക്കുന്നതിനിടയിൽ അതിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേൾക്കുകയായിരുന്നു. റെജിമോളുടെ മകൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴാണ് കൈ മെഷീനിനുള്ളിൽ കുടുങ്ങിയ നിലയിൽ അമ്മയെ കാണുന്നത്. ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്ത ശേഷം റെജിമോളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.