ബെൽഗ്രേഡിലെ ഇസ്രേലി എംബസിക്കു മുന്നിൽ പോലീസ് കാവൽ നിൽക്കുന്നു.
ബെൽഗ്രേഡ്: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ ഇസ്രേലി എംബസിക്കു മുന്നിൽ കത്തിയാക്രമണത്തിനു ശ്രമിച്ചയാളെ പൊലിസുകാരൻ വെടിവച്ചു കൊന്നു. പ്രായപൂർത്തിയാകാത്ത അക്രമി സെർബിയൻ പൗരനാണ്.
“അള്ളാഹു അക്ബർ” എന്നു വിളിച്ചുകൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് സെർബിയൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തെ ഭീകരാക്രമണം ആയിട്ടാണു പരിഗണിക്കുന്നത്.
രണ്ടു കത്തികളുമായി എത്തിയ ഇയാൾ ഇസ്രേലി എംബസിക്കു മുന്നിൽ പാറാവ് നിൽക്കുന്ന പൊലിസുകാരുടെ ഗാർഡ്ഗൗസ് തുറന്ന് ആക്രമണം നടത്തുകയായിരുന്നു. കത്തികളിലൊന്ന് പൊലിസുകാരനു നേർക്ക് വലിച്ചെറിഞ്ഞു. പൊലിസുകാരൻ തിരിച്ചുവെടിവയ്ക്കുകയും അക്രമിസ്ഥലത്തു മരണമടയുകയും ചെയ്തു. കത്തിയേറിൽ പൊലിസുകാരന്റെ മുഖത്ത് ചെറിയ പരിക്കേറ്റു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ അനുഭാവി ആയിരുന്ന അക്രമി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇസ്ലാമിക് സ്റ്റേറ്റ് പതാക പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സെർബിയയിൽ ഭീകരാക്രമണ ജാഗ്രത റെഡ് അലർട്ടിലേക്ക് ഉയർത്തി. ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ് ഈ ആക്രമണം.
2024ൽ ജൂണിൽ ബെൽഗ്രേഡിലെ ഇസ്രേലി എംബസിക്കു കാവൽ നിന്നിരുന്ന പൊലിസുകാരനെ ഒരക്രമി ക്രോസ്ബോ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. അക്രമിയെ പൊലിസുകാരൻ വെടിവച്ചുകൊന്നു.
Tags : IsraeliEmbass Attempted Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash