x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ല​ർ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യെ മോ​ശ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു: എ​ന്‍. ഷം​സു​ദ്ദീ​ന്‍

വെബ് ഡെസ്ക്
Published: October 28, 2026 10:58 PM IST | Updated: October 28, 2026 10:58 PM IST

എ​ന്‍. ഷം​സു​ദ്ദീ​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത രാ​ഷ്ട്രീ​യ വി​രോ​ധം കാ​ര​ണം ചി​ല​ർ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യെ മോ​ശ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. ഇ​ന്ന​ലെ മേ​ള​യ്ക്കി​ട​യി​ല്‍ ഭ​ക്ഷ​ണ​ത്തി​ല്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യെ​ന്ന് നാ​ട​കം ന​ട​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​യും പ​ഴ​യി​ടം ഭ​ക്ഷ​ണം കേ​മ​മാ​ക്കി. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പു​ഴു​വി​നെ ക​ണ്ടി​ല്ല. ഇ​ന്ന് ഒ​രു അ​ധ്യാ​പ​ക​ന്‍ ഒ​രു പു​ഴു​വി​നെ ക​ണ്ടെ​ന്നു പ​റ​ഞ്ഞു ബ​ഹ​ളം വ​ച്ചു. ഇ​ദ്ദേ​ഹം പു​ഴു​വി​നെ കൊ​ണ്ടു​വ​രു​ന്ന​തും പ്ര​യോ​ഗി​ക്കു​ന്ന​തും ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍ ക​ണ്ട​താ​യും മ​ന്ത്രി ആ​രോ​പി​ച്ചു.

നാ​ലു മ​ണി​ക്കൂ​ര്‍ തി​ള​ച്ച സാ​മ്പാ​റി​ല്‍ ആ​ണോ ജീ​വ​നു​ള്ള പു​ഴു എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ആ​വി​യി​ല്‍ വെ​ന്ത പു​ട്ടി​ലും പു​ഴു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​മാ​ണ്. ചി​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും തി​ര​ക്ക​ഥ​യി​ലു​ണ്ടെ​ന്നും പൊ​ലി​സ് ഇ​തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഷം​സു​ദ്ദീ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : NShamsuddeen UDF Trivandrum NewsUpdate Headlines

Recent News

Corehub Up