x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​ എ​സ്‌സിഒ ഫോ​റ​ത്തി​ലേ​ക്ക് പാ​ക് മ​ന്ത്രി​ക്കു ക്ഷണം

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: October 28, 2026 09:44 PM IST | Updated: October 28, 2026 09:44 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്തു ന​​ട​​ക്കു​​ന്ന ഷാ​​ങ്ഹാ​​യ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ന്‍റെ (എ​സ്‌​സി​ഒ) സി​​വി​​ക് ഡ​​യ​​ലോ​​ഗ് (നാ​​ഗ​​രി​​ക സം​​ഭാ​​ഷ​​ണ) ഫോ​​റ​​ത്തി​​ലേ​​ക്ക് മു​​തി​​ർ​​ന്ന പാ​​ക്കി​​സ്ഥാ​​ൻ മ​​ന്ത്രി​​യെ ക്ഷ​​ണി​​ച്ച് ഇ​​ന്ത്യ.

ഡ​​ൽ​​ഹി​​യി​​ലെ പു​​രാ​​ന ക്വി​​ല​​യി​​ൽ ന​​വം​​ബ​​ർ 20 മു​​ത​​ൽ 22 വ​​രെ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ലേ​​ക്ക് പാ​​ക് സാം​​സ്കാ​​രി​​ക മ​​ന്ത്രി ഔ​​റം​​ഗ​​സേ​​ബ് ഖാ​​ൻ ഖി​​ച്ചി​​യെ​​യാ​​ണു ക്ഷ​​ണി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന ഫോ​​റ​​ത്തി​​ലേ​​ക്ക് എ​​സ്‌​സി​​ഒ അം​​ഗ​​ങ്ങ​​ളാ​​യ റ​​ഷ്യ, ചൈ​​ന, ബെ​​ലാ​​റൂ​​സ്, ഇ​​റാ​​ൻ, ക​​സാ​​ക്കി​​സ്ഥാ​​ൻ, കി​​ർ​​ഗി​​സ്ഥാ​​ൻ, ത​​ജി​​ക്കി​​സ്ഥാ​​ൻ, ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ സാം​​സ്കാ​​രി​​ക മ​​ന്ത്രി​​മാ​​രെ​​യും 15 ഡ​​യ​​ലോ​​ഗ് പാ​​ർ​​ട്ണേ​​ഴ്സ് രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും നി​​രീ​​ക്ഷ​​ണ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും പ്ര​​തി​​നി​​ധി​​ക​​ളെ​​യും ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്.

ഫോ​​റ​​ത്തി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​സം​​ഘ​​ത്തെ ആ​​രു ന​​യി​​ക്കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ ഇ​​തു​​വ​​രെ സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. മ​ന്ത്രി ഖി​​ച്ചി പ​​ങ്കെ​​ടു​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ, 2023ൽ ​​ഗോ​​വ​​യി​​ൽ ന​​ട​​ന്ന എ​​സ്‌​സി​​ഒ യോ​​ഗ​​ത്തി​​നെ​​ത്തി​​യ ബി​​ലാ​​വ​​ൽ ഭൂ​​ട്ടോ​​യ്ക്കു​ശേ​​ഷം ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഒ​​രു പാ​​ക് മ​​ന്ത്രി​​യു​​ടെ ആ​​ദ്യ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശ​​ന​​മാ​​യി​​രി​​ക്കും ഇ​​ത്.

2025ലെ ​​പ​​ഹ​​ൽ​​ഗാം ഭീ​​ക​​രാ​​ക്ര​​മ​​ണ​​വും തു​​ട​​ർ​​ന്നു​​ള്ള ‘’ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ദൂ​​റും’’ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്കി​​യി​​രു​​ന്നെ​​ങ്കി​​ലും ന​​യ​​ത​​ന്ത്ര ധാ​​ര​​ണ​​ക​​ൾ അ​​നു​​സ​​രി​​ച്ച് എ​​സ്‌​സി​ഒ യോ​​ഗ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കി​​യി​​രു​​ന്നു.

മു​​ന്പ് ത​​ജി​​ക്കി​​സ്ഥാ​​നി​​ൽ ന​​ട​​ന്ന എ​​സ്‌​സി​ഒ കൗ​​ൺ​​സി​​ൽ ഓ​​ഫ് ഹെ​​ഡ്സ് ഓ​​ഫ് ഗ​​വ​​ൺ​​മെ​​ന്‍റ് യോ​​ഗ​​ത്തി​​ലാ​​ണ് പ്ര​​തി​​രോ​​ധ​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗ് ഡ​​ൽ​​ഹി​​യി​​ലെ ഫോ​​റം പ്ര​​ഖ്യാ​​പി​​ച്ച​​തും എ​​ല്ലാ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളെ​​യും ക്ഷ​​ണി​​ക്കു​​മെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ​​തും.

Tags : PakistaniMinister Invitation Delhi SCOForum Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up