Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invitation

ഖ​മ​ന​യ്‌​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് ഇ​റാ​ന്‍റെ നേ​രി​ട്ടു​ള്ള ക്ഷ​ണം; പ്ര​തി​ക​രി​ക്കാ​തെ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ ഔ​ദ്യോ​ഗി​ക സം​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി ക്ഷ​ണി​ച്ച് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ. ജൂ​ലൈ അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ ടെ​ഹ്‌​റാ​ൻ, കോം, ​മ​ഷാ​ദ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ത്യ​യ്ക്ക് ഔ​ദ്യോ​ഗി​ക ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ക്ഷ​ണ​ത്തോ​ട് കേ​ന്ദ്രം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, പാ​കി​സ്ഥാ​ൻ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​തി​ന​കം ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ​യു​ണ്ടാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി മോ​ദി നേ​രി​ട്ടോ അ​തോ ഏ​തെ​ങ്കി​ലും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​മോ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മോ എ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ക​ടു​ത്ത യു​ദ്ധ സാ​ഹ​ച​ര്യം മാ​റി ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും വി​ദേ​ശ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ഈ ​ച​ട​ങ്ങി​ലേ​ക്ക് ഇ​ന്ത്യ ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളു​ടെ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up