പ്രതീകാത്മക ചിത്രം
വിശാഖപട്ടണം: ആന്ധ്രയിൽ അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. അഞ്ച് സ്ത്രീകൾ ഉൾപ്പെടെയാണ് എട്ട് പേർ മരിച്ചത്. വെസ്റ്റ് ഗോദാവരിയിൽ രണ്ട് പേർ, കൊനസീമയിൽ രണ്ട്, വിശാഖപട്ടണത്ത് മൂന്ന്, അനക്കപ്പള്ളിയിൽ ഒരാൾ എന്നിങ്ങനെയാണ് മരണസംഖ്യ.
വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേർ മരിച്ചത്. രണ്ടുപേർ വീട് തകർന്നും ഒരാൾ മരം വീണും മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : AndhraPradesh Death NewsUpdate Headlines Deepika DeepikaNewspaper