x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി​യി​ൽ വാ​ദ​പ്ര​തി​വാ​ദ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും

വെബ്ഡെസ്ക്
Published: October 29, 2026 12:19 AM IST | Updated: October 29, 2026 12:28 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യു​​​ടെ പേ​​​രി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത 1000 ഏ​​​ക്ക​​​ർ ഭൂ​​​മി ഒ​​​രു മീ​​​റ്റ​​​ർ മു​​​ത​​​ൽ പ​​​ത്തു​​​മീ​​​റ്റ​​​റോ​​​ളം ആ​​​ഴ​​​ത്തി​​​ൽ പ​​​ല സ്ഥ​​​ല​​​ത്തും മൈ​​​നിം​​​ഗ് ന​​​ട​​​ത്തി​​​യ ഭൂ​​​മി​​​യാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ക്വാ​​​റി ആ​​​യി​​​രു​​​ന്നു. ബാ​​​ക്കി​​​യു​​​ള്ള സ്ഥ​​​ലം ക്വാ​​​റി​​​യിം​​​ഗ് ന​​​ട​​​ത്തി​​​യി​​​ട്ട് വേ​​​സ്റ്റും ചെ​​​ളി​​​യും കൊ​​​ണ്ട് നി​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഈ ​​​സ്ഥ​​​ല​​​ത്തെ പ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി സ​​​മി​​​തി​​​യെ വ​​​ച്ച് പ​​​രി​​​ശോ​​​ധി​​​പ്പി​​​ച്ച​​​പ്പോ​​​ഴു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഈ ​​​സ്ഥ​​​ലം മോ​​​ർ​​​ട്ട്ഗേ​​​ജ് ചെ​​​യ്യാ​​​ൻ പോ​​​യ​​​പ്പോ​​​ൾ ഈ ​​​സ്ഥ​​​ല​​​ത്തി​​​ന് കൊ​​​ടു​​​ത്ത വി​​​ല​​​യു​​​ടെ അ​​​ഞ്ചി​​​ലൊ​​​ന്ന് പോ​​​ലും കൊ​​​ടു​​​ക്കാ​​​ൻ ബാ​​​ങ്കു​​​കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ല. 1000 ഏ​​​ക്ക​​​ർ എ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ട് പി​​​ന്നെ എ​​​ന്തി​​​നാ​​​ണ് 5200 ഏ​​​ക്ക​​​ർ ആ​​​ക്കി​​​യ​​​ത്. 12,000 കോ​​​ടി​​​ക്ക് ഏ​​​ക​​​ദേ​​​ശം 4,000 ഏ​​​ക്ക​​​ർ ഭൂ​​​മി. ആ​​​റു വ​​​ർ​​​ഷം ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ല. ഓ​​​രോ വ​​​ർ​​​ഷ​​​വും 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യാ​​​ണ്. ഏ​​​റ്റെ​​​ടു​​​ത്ത സ്ഥ​​​ല​​​ത്ത് ഒ​​​ന്നും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

ക​​​ണ്ണൂ​​​രി​​​ൽ വാ​​​ങ്ങി​​​യ​​​ത് ക്വാ​​​റി​​​യിം​​​ഗ് ന​​​ട​​​ത്തി​​​യ ഭൂ​​​മി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ വാ​​​ങ്ങി​​​യ​​​ത് ക്വാ​​​റി​​​യിം​​​ഗ് ന​​​ട​​​ത്തി​​​യ ഭൂ​​​മി​​​യാ​​​ണെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ്മ​​​തി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​രി​​​ലെ പ​​​റ​​​ന്പു​​​ക​​​ളി​​​ൽ മു​​​ൻ​​​പ് ക​​​ല്ലു​​​വെ​​​ട്ടു ന​​​ട​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ക​​​ല്ലു​​​വെ​​​ട്ടു കു​​​ഴി​​​ക​​​ൾ കാ​​​ണും. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് ഭൂ​​​മി വാ​​​ങ്ങി​​​യി​​​ട്ട​​​ത്. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള സ്ഥ​​​ലം റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റു​​​കാ​​​ർ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണോ.

അ​​​ന്താ​​​രാ​​​ഷ്ട്ര ആ​​​യു​​​ർ​​​വേ​​​ദ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടാ​​​ണ് ഭൂ​​​മി വാ​​​ങ്ങി​​​യി​​​ട്ട​​​ത്. ഇ​​​തി​​​നെ ക​​​ന്പോ​​​ള വി​​​ല​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഭൂ​​​മി ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യു​​​ടെ 5.9 ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​ണ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് റ​​​വ​​​ന്യു വ​​​കു​​​പ്പാ​​​ണ്.

സു​​​ധാ​​​പി​​​ള്ള സ​​​മി​​​തി കേ​​​ര​​​ള വി​​​ക​​​സ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പി​​​ന്തി​​​രി​​​പ്പ​​​ൻ രേ​​​ഖ​​​യാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കി​​​ഫ്ബി​​​യെ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു മു​​​ൻ​​​പ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ് 7.6 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ കി​​​ഫ്ബി വ​​​ന്ന​​​ശേ​​​ഷം ഇ​​​ത് 11 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

61,678 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​വും 70,000 കോ​​​ടി​​​യു​​​ടെ ബാ​​​ധ്യ​​​ത​​​യു​​​മാ​​​ണ് കി​​​ഫ്ബി സൃ​​​ഷ്ടി​​​ച്ച​​​തെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ സെ​​​സു​​​ക​​​ൾ അ​​​ട​​​ക്കം 4,000 കോ​​​ടി രൂ​​​പ വീ​​​തം പ്ര​​​തി​​​വ​​​ർ​​​ഷം എ​​​ത്തു​​​ന്പോ​​​ൾ 2041 ൽ 70,000 ​​​കോ​​​ടി​​​യു​​​ടെ ബാ​​​ധ്യ​​​ത അ​​​ട​​​ച്ചു തീ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി.

Tags : Debate Opposition VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up