പ്രതീകാത്മക ചിത്രം - എഐ
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയം ഉൾപ്പടെ അഹമ്മദാബാദിലെ വിവിധ കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന വ്യാജസന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനും ബംഗ്ലാദേശുമാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
ഹാക്ക് ചെയ്ത ഇ മെയിൽ അക്കൗണ്ടുകൾ വിൽക്കുന്ന സംഘവും ഇതിനു പിന്നിലുണ്ടായേക്കാമെന്നാണ് നിഗമനം. നേരത്തേ സമാനമായ കേസിൽ പശ്ചിമബംഗാളിൽനിന്ന് ഒരു പ്രതിയെ ഗുജറാത്ത് പൊലിസ് പിടികൂടിയിരുന്നു. ഹാക് ചെയ്ത ഇ മെയിൽവിലാസം ബംഗ്ലാദേശ് സ്വദേശിക്കു വിറ്റതായി ഇയാൾ പൊലിസിനു മുന്പാകെ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ക്രിപ്റ്റോ കറൻസിയിലൂടെ പ്രതിഫലം വാങ്ങി ബംഗ്ലാദേശ് സ്വദേശി ഇത് പാക്കിസ്ഥാനിലെ ഒരാൾക്ക് കൈമാറുകയായിരുന്നു. അഹമ്മദാബാദിൽ രണ്ട് ഇമെയിൽ വിലാസങ്ങളിൽനിന്ന് ആദ്യത്തെ ഭീഷണിസന്ദേശങ്ങൾ എത്തിയത് ഈ മാസം ഏഴിനായിരുന്നു.
പത്ത് സ്കൂളുകളും ഗുജറാത്ത് ഹൈക്കോടതിയും ഉൾപ്പടെ 16 കേന്ദ്രങ്ങളും തകർക്കുമെന്നായിരുന്നു ഭീഷണി.
14 സ്കൂളുകൾ ഉൾപ്പടെ 19 ഇടങ്ങളിൽ സ്ഫോടനപരന്പരയുണ്ടാകുമെന്ന സന്ദേശം ചൊവ്വാഴ്ചയും ലഭിച്ചിരുന്നു.
Tags : Ahmedabad BombThreat Email Traced Pakistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash