Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IsraeliEmbass

സെർബിയയിലെ ഇസ്രേലി എംബസിക്കു മുന്നിൽ ആക്രമണത്തിനു ശ്രമിച്ചയാളെ വധിച്ചു

ബെ​​​ൽ​​​ഗ്രേ​​​ഡ്: ​​​സെ​​​ർ​​​ബി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​ൽ​​​ഗ്രേ​​​ഡി​​​ൽ ഇ​​​സ്രേ​​​ലി എം​​​ബ​​​സി​​​ക്കു മു​​​ന്നി​​​ൽ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ ശ്ര​​​മി​​​ച്ച​​​യാ​​​ളെ പൊ​​​ലി​​​സു​​​കാ​​​ര​​​ൻ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത അ​​​ക്ര​​​മി സെ​​​ർ​​​ബി​​​യ​​​ൻ പൗ​​​ര​​​നാ​​​ണ്.

“അ​​​ള്ളാ​​​ഹു അ​​​ക്ബ​​​ർ” എ​​​ന്നു​​​ വിളി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​യാ​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് സെ​​​ർ​​​ബി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആ​​​യി​​​ട്ടാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടു ക​​​ത്തി​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ ഇ​​​യാ​​​ൾ ഇ​​​സ്രേ​​​ലി എം​​​ബ​​​സി​​​ക്കു മു​​​ന്നി​​​ൽ പാ​​​റാ​​​വ് നി​​​ൽ​​​ക്കു​​​ന്ന പൊ​​​ലി​​​സു​​​കാ​​​രു​​​ടെ ഗാ​​​ർ​​​ഡ്ഗൗ​​​സ് തു​​​റ​​​ന്ന് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ത്തി​​​ക​​​ളി​​​ലൊ​​​ന്ന് പൊ​​​ലി​​​സു​​​കാ​​​ര​​​നു നേ​​​ർ​​​ക്ക് വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു. പൊ​​​ലി​​​സു​​​കാ​​​ര​​​ൻ തി​​​രി​​​ച്ചു​​​വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യും അ​​​ക്ര​​​മിസ്ഥ​​​ല​​​ത്തു മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യും ചെ​​​യ്തു. ക​​​ത്തി​​​യേ​​​റി​​​ൽ പൊ​​​ലി​​​സു​​​കാ​​​ര​​​ന്‍റെ മു​​​ഖ​​​ത്ത് ചെ​​​റി​​​യ പ​​​രി​​​ക്കേ​​​റ്റു.

ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ഭാ​​​വി ആ​​​യി​​​രു​​​ന്ന അ​​​ക്ര​​​മി പൊലിസി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ടി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് പ​​​താ​​​ക പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സെ​​​ർ​​​ബി​​​യ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ ജാ​​​ഗ്ര​​​ത റെ​​​ഡ് അ​​​ലർ​​​ട്ടി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പി​​​റ്റേ​​​ന്നാ​​​ണ് ഈ ​​​ആ​​​ക്ര​​​മ​​​ണം.

2024ൽ ​​​ജൂ​​​ണി​​​ൽ ബെ​​​ൽ​​​ഗ്രേ​​​ഡി​​​ലെ ഇ​​​സ്രേ​​​ലി എം​​​ബ​​​സി​​​ക്കു കാ​​​വ​​​ൽ ​​​നി​​​ന്നി​​​രു​​​ന്ന പൊ​​​ലി​​​സു​​​കാ​​​ര​​​നെ ഒ​​​ര​​​ക്ര​​​മി ക്രോ​​​സ്ബോ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ പൊ​​​ലി​​​സു​​​കാ​​​ര​​​ൻ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

Latest News

Corehub Up