പ്രവീൺ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീൺ (തോമസ്, 42) ആണ് മരിച്ചത്.
ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വള്ളം ഒതുക്കിയിട്ടിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. പ്രവീണായിരുന്നു വള്ളം നിയന്ത്രിച്ചിരുന്നത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും വൈകിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Tags : Muthalappozhi fisherman dead body Deepika DeepikaNewspaper DailyNews InDepth NewsFlash