ബെൽജിയത്തിനെതിരെ ഗോൾ നേടിയ ഫ്രഞ്ച് താരം മൈക്കൽ ഒലീസെയുടെ ആഹ്ലാദം
ബ്രസൽസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ഫ്രാൻസിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബെൽജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് ഒലീസെ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ആറ് പോയിന്റായി. ഗ്രൂപ്പ് എയിൽ നിലവിൽ ഒന്നാമതാണ് ഫ്രാൻസ്.
Tags : UEFA Nations League Football France beats Belgium