ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്ക ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരത്തിലധികം കുടിയേറ്റക്കാരെ ഉടൻ തടഞ്ഞില്ലെങ്കില്‍ മെക്സിക്കോയ്ക്ക് മേലുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന് ഡോണൾഡ് ട്രംപ്.
രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോ, ടെക്സസ് ഗവര്‍ണര്‍, അമേരിക്കന്‍ അതിര്‍ത്തി സുരക്ഷാ സേന, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് എന്നിവരെ ഇക്കാര്യം അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. 1500ൽ അധികം കുടിയേറ്റക്കാരാണ് അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് വിവരം. മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടക്കാല തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയത്തിന് പിന്നാലെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരങ്ങള്‍ ലഭിക്കുമെന്നാണ് കുടിയേറ്റക്കാരുടെ പ്രതീക്ഷ.
Tags : USA Mexico Immigrants NorthAmerica NewsUpdate Headlines DonaldTrump