ജി.സുകുമാരൻ നായരും വി.ഡി.സതീശനും
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും മുഖ്യമന്ത്രി വി.ഡി.സതീശനും തമ്മിലുള്ള തർക്കങ്ങൾ അവസാനിക്കുന്നു. വി.ഡി.സതീശനുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചതായി ജി.സുകുമാരൻ നായർ വ്യക്തമാക്കി.
എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നംജയന്തി ആഘോഷത്തിന് വി.ഡി.സതീശനെ ക്ഷണിച്ചതായും സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ക്ഷണിച്ചെന്നും കൂടാതെ കത്തയച്ചെന്നും പറഞ്ഞ സുകുമാരൻ നായർ വി.ഡി.സതീശൻ ചടങ്ങിൽ പങ്കെടുക്കാമെന്ന് പറഞ്ഞതായും അറിയിച്ചു.
നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും താനത് മറക്കുകയും ചെയ്തെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ.
Tags : VDSatheesan SukumaranNair NSS UDF Congress