Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SukumaranNair

എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രെ കാ​ണാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു, പി​ന്നെ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ത​ന്നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കാ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ന്നും പി​ന്നീ​ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 

ബ​ജ​റ്റ് ത​യാ​റാ​ക്ക​ൽ തി​രി​ക്കി​ലി​രി​ക്കേ ത​ന്‍റെ ഫോ​ണി​ൽ അ​ദ്ദേ​ഹം വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ ബ​ന്ധ​പ്പെ​ടാ​നാ​യി​ല്ല. പി​ന്നീ​ട് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണി​ൽ വി​ളി​ച്ച അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. 

കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടെ​ന്നും കാ​ണാ​മെ​ന്നു​മാ​ണ് അ​റി​യി​ച്ച​ത്. കാ​ണാ​മെ​ന്ന് താ​നും പ​റ​ഞ്ഞു. പി​ന്നീ​ട് ര​ണ്ടോ മൂ​ന്നോ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ വാ​ർ​ത്ത വ​രു​ന്നു അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന്. അ​ത് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണോ എ​ന്ന് അ​റി​യി​ല്ല. 

ത​ന്നെ ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ ആ​രെ​യും കാ​ണേ​ണ്ട​തി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രി​ക്ക​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചി​ട്ടു പോ​യി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ വ​ന്നു ക​ണ്ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. 

എ​ത്ര​യെ​ത്ര ബി​ഷ​പ്പു​മാ​രും സ​മ​സ്ത നേ​താ​ക്ക​ള​ട​ക്ക​മു​ള്ള മ​ത പു​രോ​ഹി​ത​രും ത​ന്നെ കാ​ണാ​ൻ എ​ത്തു​ന്നു. കൂ​ടു​ത​ലും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​റ​യു​ന്ന​തി​ന് അ​ട​ക്ക​മാ​ണ് എ​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

കാ​ണാ​നാ​യി നി​ര​ന്ത​രം ശ്ര​മി​ച്ചി​ട്ടും ഫോ​ണ്‍ എ​ടു​ക്കാ​ൻ പോ​ലും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ന്നു ജി. ​സു​കു​മാ​ര​ൻ നാ​യ​ർ വി​മ​ർ​ശി​ച്ച​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.  

Latest News

Corehub Up