x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടെ​ണ്ണ​ൽ അ​ൽ​പ​സ​മ​യ​ത്തി​ന​കം; ആ​കാം​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

വെബ് ഡെസ്‌ക്
Published: September 29, 2026 09:19 AM IST | Updated: September 29, 2026 09:20 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ​സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ അ​ൽ​പ​സ​മ​ത്തി​ന​കം ആ​രം​ഭി​ക്കും. രാ​വി​ലെ 10 മു​ത​ൽ ആ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ഫ​ലം www.sec.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ട്രെ​ൻ​ഡ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ച്ച വോ​ട്ടെ​ടു​പ്പി​ൽ‌ 58.82% പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ണ്ട്.

കൊ​ച്ചി, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും മ​ട്ട​ന്നൂ​ർ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ഓ​രോ വാ​ർ​ഡു​ക​ൾ, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വാ​ർ​ഡു​ക​ൾ, ഏ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, 23 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ആ​കെ 126 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എം​എ​ല്‍​എ ആ​യ​തോ​ടെ സു​ധീ​ര്‍​ഷാ പാ​ലോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​താ​ണ് തി​രു​വ​ന​ന്ത​പ​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​റ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന ദീ​പ​ക് ജോ​യി തൃ​പ്പൂ​ണി​ത്തു​റ എം​എ​ല്‍​എ​യാ​യ​തി​നെ തു​ട​ര്‍​ന്ന് അ​യ്യ​പ്പ​ന്‍​കാ​വ് ഡി​വി​ഷ​നി​ലും കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഫാ​ത്തി​മ തെ​ഹ്‌​ലി​യ പേ​രാ​മ്പ്ര എം​എ​ല്‍​എ ആ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കു​റ്റി​ച്ചി​റ ഡി​വി​ഷ​നി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Tags : Local body by-election Vote counting starts shortly

Recent News

Corehub Up