Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote Counting

Malappuram

വോ​ട്ടെ​ണ്ണ​ൽ: ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗി​ക്ക​പ്പെ​ട്ട കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

മ​ല​പ്പു​റം ക​ള​ക്‌ട​റേ​റ്റ് കോ​ണ്‍ ഫ​റ​ൻ​സ് ഹാ​ൾ, ആ​സൂ​ത്ര​ണ സ​മി​തി​യി​ലെ ര​ണ്ട് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​ങ്ങ​നെ നാ​ലി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ന്ന​ത്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു ശേ​ഷ​വു​മാ​യി 800 ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.വോ​ട്ട് എ​ണ്ണ​ലു​മാ​യി (പോ​സ്റ്റ​ൽ ബാ​ല​റ്റ്, ഇ​വി​എം മെ​ഷീ​ൻ, വി​വി​പാ​റ്റ് സ്ലി​പ്) ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശീ​ല​നം.

ഇ​ന്ന് ഇ​തേ വേ​ദി​യി​ൽ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു ശേ​ഷ​വു​മാ​യി മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്കും ബാ​ക്കി​യു​ള്ള കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കും പ​രി​ശീ​ല​നം ന​ട​ക്കും.

ഇ​വ​രു​ടെ​യും ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശീ​ല​നം മേ​യ് മൂ​ന്നി​ന് ന​ട​ക്കും.
ആ​കെ 1456 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജി​ല്ല​യി​ലെ ഏ​ഴു വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up