മലപ്പുറം: നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു.
മലപ്പുറം കളക്ടറേറ്റ് കോണ്‍ ഫറൻസ് ഹാൾ, ആസൂത്രണ സമിതിയിലെ രണ്ട് കോണ്‍ഫറൻസ് ഹാളുകൾ, ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാൾ എന്നിങ്ങനെ നാലിടങ്ങളിലാണ് പരിശീലനം നടന്നത്. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി 800 ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.വോട്ട് എണ്ണലുമായി (പോസ്റ്റൽ ബാലറ്റ്, ഇവിഎം മെഷീൻ, വിവിപാറ്റ് സ്ലിപ്) ബന്ധപ്പെട്ടായിരുന്നു പരിശീലനം.
ഇന്ന് ഇതേ വേദിയിൽ രാവിലെയും ഉച്ചയ്ക്കു ശേഷവുമായി മൈക്രോ ഒബ്സർവർമാർക്കും ബാക്കിയുള്ള കൗണ്ടിംഗ് സൂപ്പർവൈസർമാർക്കും പരിശീലനം നടക്കും.
ഇവരുടെയും രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരുടെയും പരിശീലനം മേയ് മൂന്നിന് നടക്കും.
ആകെ 1456 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ഏഴു വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കായി നിയമിച്ചിട്ടുള്ളത്.
Tags : nattu vishesham Vote counting First phase