x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ലു​ങ്കാ​ന​യി​ൽ ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; യു​വ​തി ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: September 29, 2026 11:34 AM IST | Updated: September 29, 2026 11:34 AM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മ​ഞ്ചേ​രി​യ​ലി​ൽ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. യൂ​ട്യൂ​ബ് ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ വൈ​ദ്യ മോ​ഹ​ൻ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജു​ന​യും (40) മ​ക​ൾ സി​ന്ധു​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ക​ല്ല് ഉ​പ​യോ​ഗി​ച്ച് വൈ​ദ്യ മോ​ഹ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

Tags : Deepika Crime Police Husband Dead Arrest

Recent News

Corehub Up