x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ത്ഥി സ​മ​രം: ദേ​വേ​ന്ദ്ര നാ​ഥ് മ​ഹ്തോ​യു​ടെ നി​ല ഗു​രു​ത​രം, സംസ്ഥാനത്ത് ഇന്ന് ബിജെപി ബന്ദ്

ഓൺലൈൻ ഡെസ്ക്
Published: August 11, 2026 07:18 AM IST | Updated: August 11, 2026 07:18 AM IST

വി​ദ്യാ​ർ​ഥി നേ​താ​വ് ദേ​വേ​ന്ദ്ര നാ​ഥ് മ​ഹ്തോ ഗുരുതരാവസ്ഥയിൽ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ് ദേ​വേ​ന്ദ്ര നാ​ഥ് മ​ഹ്തോ​യു​ടെ ആ​രോ​ഗ്യ​നി​ല ഗുരുതരം. തൊ​ഴി​ൽ നി​യ​മ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​മാ​യി മഹ്തോ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്നു. 

ക്ഷീ​ണി​ത​നാ​യ അ​വ​സ്ഥ​യി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളായ ത്. ആ​ശു​പ​ത്രി​യി​ലെ അത്യാഹിത വിഭാഗത്തിൽ പ്ര​വേ​ശി​പ്പി​ച്ച മഹ്തോയുടെ  ആരോഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 

മാ​ർ​ച്ചി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ മ​ഹ്തോ​യ്ക്ക് പ​രി​ക്കേ​റ്റ​താ​യും റിപ്പോർ‌ട്ടുകളുണ്ട്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​രെയാണ് പോലീസ് അതിക്രമം ഉണ്ടായത്. 

പോ​ലീസ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്രയോഗിക്കുകയും ലാ​ത്തി​ച്ചാ​ർ​ജ് നടത്തുകയും ചെയ്തതോടെ റാ​ഞ്ചി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നിലനിൽക്കുകയാണ്. ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് സം​സ്ഥാ​ന​ത്ത് ബി​ജെ​പി ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. 

Tags : Jharkhand DevendraNathMahto Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up