x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; റ​വ​ന്യു വ​കു​പ്പി​ലെ കൂ​ട്ട​സ്ഥ​ലം​മാ​റ്റ​ത്തി​ന് സ്റ്റേ


Published: June 24, 2026 09:32 PM IST | Updated: June 24, 2026 09:32 PM IST

​തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യു വ​കു​പ്പി​ലെ കൂ​ട്ട​സ്ഥ​ലം​മാ​റ്റം സ്റ്റേ ​ചെ​യ്ത് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ. റ​വ​ന്യൂ വ​കു​പ്പി​ലെ 181 ത​ഹ​സീ​ൽ​ദാ​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​മാ​ണ് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​ത്.

ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് ട്രൈ​ബ്യൂ​ണ​ലി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​മ്പ​ർ എ​ൻ. വാ​സു​ദേ​വ​ൻ സ്റ്റേ ​ചെ​യ്ത​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വെ​ന്നാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​രീ​ക്ഷ​ണം.

ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​തെ തി​ടു​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് സ്ഥ​ലം​മാ​റ്റം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ഴ​ക്കെ​ടു​തി ക​ണ​ക്കി​ലെ​ടു​ത്ത് ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദു​രി​താ​ശ്വാ​സം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​വാ​നും കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നു​മാ​ണ് തി​ടു​ക്ക​പ്പെ​ട്ട് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

 

 

Tags : udf udf government revenue department stay

Recent News

Corehub Up