x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പർവതാരോഹകൻ നിർമൽ പുർജ മരിച്ചു

വെബ്ഡെസ്ക്
Published: August 1, 2026 11:13 PM IST | Updated: August 1, 2026 11:13 PM IST

നി​ർ​മ​ൽ പു​ർ​ജ

പെ​ഷ​വാ​ർ: ​പാ​ക്കി​സ്ഥാ​നി​ലെ ബ്രോ​ഡ് പീ​ക് കൊ​ടു​മു​ടി​യി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ അ​ക​പ്പെ​ട്ട പ്ര​സി​ദ്ധ നേ​പ്പാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ നി​ർ​മ​ൽ പു​ർ​ജ (43) അ​ട​ക്കം പ​ത്തു​പേ​രും മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 6,600 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽവ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

8,051 മീ​റ്റ​ർ ഉ​യ​ര​മാ​ണ് ബ്രോ​ഡ് പീ​ക്കി​നു​ള്ള​ത്. ഉ​യ​ര​ത്തി​ൽ ലോ​ക​ത്തി​ലെ 12-ാമ​തു കൊ​ടു​മു​ടി​. 2019ൽ ​എ​വ​റ​സ്റ്റ് അ​ട​ക്കം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള 14 കൊ​ടു​മു​ടി​ക​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കീ​ഴ​ട​ക്കി​യാ​ണ് നി​ർ​മ​ൽ പു​ർ​ജ ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്.

നേ​പ്പാ​ളി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്തി​രു​ന്നു.

Tags : NirmalPurja dies Mountaineer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up