പെഷവാർ: പാക്കിസ്ഥാനിലെ ബ്രോഡ് പീക് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട പ്രസിദ്ധ നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ (43) അടക്കം പത്തുപേരും മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 6,600 മീറ്റർ ഉയരത്തിൽവച്ചാണ് അപകടമുണ്ടായത്.
8,051 മീറ്റർ ഉയരമാണ് ബ്രോഡ് പീക്കിനുള്ളത്. ഉയരത്തിൽ ലോകത്തിലെ 12-ാമതു കൊടുമുടി. 2019ൽ എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ആറുമാസത്തിനുള്ളിൽ കീഴടക്കിയാണ് നിർമൽ പുർജ ലോകശ്രദ്ധ നേടിയത്.
നേപ്പാളിൽ ജനിച്ച അദ്ദേഹം പിന്നീട് ബ്രിട്ടീഷ് സൈന്യത്തിൽ ദീർഘകാലം സേവനം ചെയ്തിരുന്നു.