x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം​ശ്രീ പ​ദ്ധ​തി: യു​ഡി​എ​ഫി​ന് ആ​ർ​എ​സ്എ​സ് വി​ധേ​യ​ത്വമെന്ന് പി​ണ​റാ​യി വി​ജ​യ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 1, 2026 08:54 PM IST | Updated: August 1, 2026 08:54 PM IST

പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ പി​എം​ശ്രീ പ​ദ്ധ​തി​യെ എ​തി​ർ​ത്ത കോ​ണ്‍​ഗ്ര​സും മു​സ്‌​ലിം​ലീ​ഗും ഭ​ര​ണ​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​ല​പാ​ടു മാ​റ്റു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്എ​സ്കെ ഫ​ണ്ടു ല​ഭി​ക്കു​ന്ന​തി​നാ​യാ​ണു എം​ഒ​യു​വി​ൽ അ​ന്ന​ത്തെ ഇ​ട​തു സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​ത്. എ​ന്നാ​ൽ ന​യ​പ​ര​മാ​യ വി​ഷ​യ​മാ​യ​തി​നാ​ൽ ത​ന്നെ പി​ന്നീ​ട് മ​റ്റു ന​ട​പ​ടി ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല പ​ദ്ധ​തി​യി​ൽ നി​ന്നും കേ​ര​ളം പി​ൻ​വാ​ങ്ങു​ന്ന​താ​യി കാ​ണി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​ർ​ക്കാ​ർ ക​ത്തു ന​ൽ​കു​ക​യും ചെ​യ്തു.

അ​ന്ന് ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും കോ​ണ്‍​ഗ്ര​സും സി​പി​എം ബി​ജെ​പി ഡീ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ ഭ​ര​ണം ല​ഭി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സും ലീ​ഗും നേ​രെ മ​റു​ക​ണ്ടം ചാ​ടി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പി​എം​ശ്രീ അ​റ​ബി​ക്ക​ട​ലി​ൽ എ​ന്നു പ​റ​ഞ്ഞ യു​ഡി​എ​ഫ് ഇ​പ്പോ​ൾ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്നു സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​വി​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ്. സ​ർ​ക്കാ​ർ കൈ​യി​ലാ​യ​തോ​ടെ പ​ഴ​യ നി​ല​പാ​ടു മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മാ​റ്റി. ഇ​പ്പോ​ൾ ഇ​രു​വ​രും പി​എം​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ വാ​ദ​ങ്ങ​ൾ പ​റ​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗ​വും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണു തീ​രു​മാ​നി​ച്ച​ത്. ഇ​തു പ​ര​സ്യ​മാ​യി അ​വ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​ലും ലീ​ഗു​മെ​ല്ലാം ഒ​റ്റ​യ​ടി​യ്ക്കു മ​റു​ക​ണ്ടം ചാ​ടി. ഇ​ത് ഏ​തു ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണം. ഇ​പ്പോ​ൾ സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക ന​ൽ​കാ​നും മ​റ്റു തു​ട​ർ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ​യും യു​ഡി​എ​ഫ് അ​ണി​ക​ളെ​യും ഒ​രു​പോ​ലെ പ​റ​ഞ്ഞു​പ​റ്റി​ക്കു​ന്ന രീ​തി​യാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സ്വ​ന്തം അ​ണി​ക​ളെ ത​ന്നെ പു​റ​കി​ൽ നി​ന്നും കു​ത്തു​ന്ന സ​മീ​പ​ന​മാ​ണു കോ​ണ്‍​ഗ്ര​സും ലീ​ഗും സ്വീ​ക​രി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Tags : PMShri PinarayiVijayan RSS UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up