x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ; സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ തു​ട​രു​ന്നു

വെബ് ഡെസ്‌ക്
Published: August 1, 2026 01:46 PM IST | Updated: August 1, 2026 01:46 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. മി​ക്ക ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ തു​ട​രു​ക​യാ​ണ്.

ഈ ​സാ​ച​ര്യ​ത്തി​ൽ​കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ സം​സ്ഥാ​ന​ത്തെ വി​വി​ധ ന​ദി​ക​ളി​ൽ ഓ​റ​ഞ്ച്/ മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പ​ത്ത​നം​തി​ട്ട പ​മ്പ (മ​ട​മ​ൺ സ്റ്റേ​ഷ​ൻ), കോ​ട്ട​യം മ​ണി​മ​ല (പു​ല്ല​ക്ക​യാ​ർ സ്റ്റേ​ഷ​ൻ), എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. പ​ത്ത​നം​തി​ട്ട പ​മ്പ​യി​ൽ (മ​ല​ക്ക​ര സ്റ്റേ​ഷ​ൻ), മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മേ​ൽ പ​റ​ഞ്ഞ ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു ക​ട​ക്കാ​നോ പാ​ടി​ല്ലെ​ന്നും ഈ ​ന​ദി​ക​ളു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ൽ നി​ന്ന് മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​വ​ണം.

Tags : heavy rain rivers water level dangerous level

Recent News

Corehub Up