Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Level

വ​കു​പ്പു​ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​ൻ; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ട സ്ഥ​ലം​മാ​റ്റ​ത്തി​ൽ‌ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വ​കു​പ്പു​ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​നാ​ണെ​ന്ന് ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സി​വി​ൽ സ​ർ​വീ​സ് ബോ​ർ​ഡ് ചേ​രാ​ത്ത സ്ഥ​ല​മാ​റ്റ​ത്തി​നെ​തി​രെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ആ​ദ്യം ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത് അ​വ​ർ അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ വി​വാ​ദ​മാ​വു​മ്പോ​ൾ ക​യ്യൊ​ഴി​യു​ന്ന സ​മീ​പ​ന​മാ​ണ്. ഇ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ട​ത്തോ​ടെ മാ​റ്റു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​ൻ പ​റ്റു​ന്ന​വ​രെ വ​കു​പ്പി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ര​ട്ട​റി ആ​രോ​പി​ച്ചു.

എ​ൽ​ഡി​എ​ഫ് കാ​ല​ത്തെ ബാ​ർ ലൈ​സ​ൻ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ഏ​ത് അ​ന്വേ​ഷ​ണ​വും വ​ര​ട്ടെ​യെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. കൊ​ല്ല​ത്ത് മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വി​ധ പെ​ൻ​ഷ​നു​ക​ളി​ൽ നി​ന്നും 37000 പേ​രെ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണ്.

പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ വേ​ണം. സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ആ​ളു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ലെ​ന്നും ഇ​ത് കേ​ര​ള​ത്തി​ൽ ആ​കെ ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ ബാ​ധി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

 

Latest News

Corehub Up