x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്‍റോ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ എ​ക്സൈ​സ്; എ​ഫ്ഐ​ആ​ർ കാ​ണാ​തെ അ​റ​സ്റ്റി​നു വ​ഴ​ങ്ങി​ല്ലെ​ന്ന് ആ​ന്‍റോ 

വെബ് ഡെസ്ക്
Published: September 17, 2026 05:18 AM IST | Updated: September 17, 2026 05:37 AM IST

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വ​യ​നാ​ട് വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് അ​ന​ധി​കൃ​ത മ​ദ്യ ശേ​ഖ​രം ക​ണ്ടെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റ്‌ ന​ട​പ​ടി​ക​ളു​മാ​യി പ്ര​തി ആ​ന്‍റോ സ​ഹ​ക​രി​കു​ന്നി​ല്ലെ​ന്ന് എ​ക്സൈ​സ്. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ എ​ഫ്ഐ​ആ​ർ കാ​ണാ​തെ അ​റ​സ്റ്റി​നു വ​ഴ​ങ്ങി​ല്ല എ​ന്നാ​ണ് ആ​ന്‍റോ​യു​ടെ നി​ല​പാ​ട്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സീ​ഷാ​ർ മ​ഹ​സ​ർ ആ​ണ് വാ​യി​ച്ചു കേ​ൾ​പ്പി​ച്ച​ത്.

എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റോ ക​മ്മീ​ഷ​ണ​ർ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ന്‍റ​യു​ടെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് കൈ​വ​ശം വെ​ക്കാ​വു​ന്ന​തി​ലും അ​ധി​കം അ​ള​വി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ദ്യ​ശേ​ഖ​ര​വു​മാ​ണ് വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​ര​മാ​ണ് എ​ക്‌​സൈ​സ് ന​ട​പ​ടി. 43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം, ഏ​ഴ് ലി​റ്റ​ർ വി​ദേ​ശ വൈ​ൻ, 13 ലി​റ്റ​ർ വീ​ട്ടി​ലു​ണ്ടാ​ക്കി​യ (Homemade) വൈ​ൻ, കൂ​ടാ​തെ മ​റ്റൊ​രു മു​റി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ൽ വി​ൽ​പ​നാ​നു​മ​തി​യി​ല്ലാ​ത്ത മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​കേ​സി​ലാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റി​നു ഒ​രു​ങ്ങു​ന്ന​ത്.

ഫു​ട്ബോ​ൾ താ​രം മെ​സി​യെ കൊ​ണ്ടു​വ​രു​മെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച് എ​സ്ഐ​ടി സം​ഘം മ​ട​ങ്ങും മു​മ്പേ​യാ​ണ് എ​ക്സൈ​സ് സം​ഘം ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

Tags : Excise custody Anto arrest FIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up