x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്: വി​ജി​ല​ൻ​സ് വ​രു​മോ ?

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 17, 2026 04:03 AM IST | Updated: September 17, 2026 04:03 AM IST

വി​​​ജി​​​ല​​​ൻ​​​സ്

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ഡി, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ൻ മ​​​ന്ത്രി​​​യും മ​​​രു​​​മ​​​ക​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും എ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​യം ഇ​​​ന്ന​​​റി​​​യാം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​ന്നു മ​​​ട​​​ങ്ങി​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

നി​​​യ​​​മോ​​​പ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ല​​​ഭി​​​ച്ചി​​​രു​​​ന്നു. നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നുവ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ട​​​ൻ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ട് ഇ​​​വി​​​ടെ ന​​​ട​​​ന്നി​​​രു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

നേ​​​ര​​​ത്തേ എ​​​ജി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​രു​​​മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും എ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​മെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും ആ​​​ലോ​​​ചി​​​ച്ചാ​​​കും അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. ​​കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് രാ​​​ഷ്്‌ട്രീയ​​​മാ​​​യി ഗു​​​ണം ചെ​​​യ്യു​​​ക​​​യെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മു​​​ള്ള​​​ത്. ഇ​​​ല്ലെ​​​ങ്കി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി രാ​​​ഷ്‌ട്രീ​​​യ അ​​​ച്ചു​​​ത​​​ണ്ട് ഉ​​​ണ്ടെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്.

ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി​​​യെ​​​ന്ന സി​​​എം​​​ആ​​​ർ​​​എ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു വ​​​ന്നി​​​രു​​​ന്നു. ഇ​​​ത് ഇ​​​ഡി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി എ​​​ഴു​​​തിച്ചേ​​​ർ​​​ത്ത​​​താ​​​ണെ​​​ന്നു കാ​​​ട്ടി സി​​​എം​​​ആ​​​ർ​​​എ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഈ ​​​മൊ​​​ഴി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​മെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണ് ഡി​​​ജി​​​പി ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.

മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ ഹ​​​വാ​​​ല ക​​​ട​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ തെ​​​ളി​​​വു​​​ക​​​ളും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തുവ​​​ന്നി​​​രു​​​ന്നു. പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അം​​​ഗ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഹ​​​വാ​​​ല പ​​​ണം വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ.

Tags : MonthlyPayoff Case Vigilance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up