x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​​​​സ്ബി​​​​​എ​​​​​ന്നി​നെ നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ചു

വെബ്ഡെസ്ക്
Published: September 17, 2026 04:01 AM IST | Updated: September 17, 2026 04:01 AM IST

കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​രമ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​

ന്യൂ​​​​​ഡ​​​​​ല്‍​ഹി: പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന ‘ഷ​​​​​ഹ്‌​​​​​സാ​​​​​ദ് ഭ​​​​​ട്ടി നെ​​​​​റ്റ്‌​​​​​വ​​​​​ര്‍​ക്ക്’ (എ​​​​​സ്ബി​​​​​എ​​​​​ന്‍) എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യെ കേ​​​​​ന്ദ്രസ​​​​​ര്‍​ക്കാ​​​​​ര്‍ ഭീ​​​​​ക​​​​​ര​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ഭീ​​​​​ക​​​​​ര​​​​​ത​​​​​യോ​​​​​ടു സ​​​​​ഹി​​​​​ഷ്ണു​​​​​ത​​​​​യി​​​​​ല്ലെ​​​​​ന്ന പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്ന് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​രമ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​തി​​​​​ര്‍​ത്തി ക​​​​​ട​​​​​ന്ന് ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളും സ്‌​​​​​ഫോ​​​​​ട​​​​​കവ​​​​​സ്തു​​​​​ക്ക​​​​​ളും ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും ക​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി നി​​​​​ഷ്‌​​​​​ക​​​​​ള​​​​​ങ്ക​​​​​രാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ളെ​​​​​യും പ്രാ​​​​​ദേ​​​​​ശി​​​​​ക കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക​​​​​യും, തീ​​​​​വ്ര​​​​​വാ​​​​​ദ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്കും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നും ആ​​​​​ഭ്യ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷ​​​​​യ്ക്കും ക​​​​​ടു​​​​​ത്ത ഭീ​​​​​ഷ​​​​​ണി ഉ​​​​​യ​​​​​ര്‍​ത്തു​​​​​ക​​​​​യു​​​​​മാ​​​​​ണ് എ​​​​​സ്ബി​​​​​എ​​​​​ന്നി​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

യു​​​​​എ​​​​​പി​​​​​എ, ഭാ​​​​​ര​​​​​തീ​​​​​യ ന്യാ​​​​​യസം​​​​​ഹി​​​​​ത, ആ​​​​​യു​​​​​ധ നി​​​​​യ​​​​​മം, സ്‌​​​​​ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു നി​​​​​യ​​​​​മം, ഇ​​​​​ന്‍​ഫ​​​​​ര്‍​മേ​​​​​ഷ​​​​​ന്‍ ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി നി​​​​​യ​​​​​മം, പ്രോ​​​​​പ്പ​​​​​ര്‍​ട്ടി വി​​​​​രൂ​​​​​പ​​​​​ണം ത​​​​​ട​​​​​യ​​​​​ല്‍ നി​​​​​യ​​​​​മം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​വി​​​​​ധ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ക്രി​​​​​മി​​​​​ന​​​​​ല്‍ കേ​​​​​സു​​​​​ക​​​​​ള്‍ എ​​​​​സ്ബി​​​​​എ​​​​​ന്‍ അം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കെ​​​​​തി​​​​​രേ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്.

Tags : SBN Declared Banned TerroristOrganization Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up