x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ പ​ള്ളി​യി​ലേ​ക്ക് തീ​പ്പന്തവും പടക്കങ്ങളും എ​റി​ഞ്ഞു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

വെബ്ഡെസ്ക്
Published: September 17, 2026 02:58 AM IST | Updated: September 17, 2026 02:58 AM IST

പ്രതീകാത്മക ചിത്രം

മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​നി​​യി​​ലെ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ അ​​ജ്ഞാ​​ത​​ർ പ​​ട​​ക്ക​​ങ്ങ​​ളും തീ​പ്പ​ന്ത​ങ്ങ​ളും എ​​റി​​ഞ്ഞു. മ്യൂ​​ണി​​ക്-​​ഫ്രെ​​യ്സിം​​ഗ് അ​​തി​​രൂ​​പ​​ത​​യ്ക്കു കീ​​ഴി​​ലു​​ള്ള ഹാ​​റി​​ന​​ടു​​ത്ത സീ​​ർ​​സി​​യി​​ലെ സെ​​ന്‍റ് ബോ​​നി​​ഫ​​സ് പ​​ള്ളി​​യി​​ൽ ഒ​​ന്നാം ക്ലാ​​സു​​കാ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള പ്ര​​ത്യേ​​ക വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​ഗ്ര​​ഹ പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ആ​​ക്ര​​മ​​ണ​​സ​​മ​​യ​​ത്ത് പ​​ള്ളി​​ക്കു​​ള്ളി​​ൽ നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യോ പ​​ള്ളി​​ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​ല്ല.

പ​​ള്ളി​​ക്കു സ​​മീ​​പ​​മു​​ള്ള സീ​​ർ​​സി ത​​ടാ​​ക​​ത്തി​​ന​​ടു​​ത്തു​​ള്ള വി​​വി​​ധ കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കു​​ നേ​​രേ​​യും സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ പ​​ട​​ക്ക​​ങ്ങ​​ൾ എ​​റി​​ഞ്ഞ​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

ആ​​സൂ​​ത്രി​​ത​​മാ​​യ തീ​​വ​​യ്പു ശ്ര​​മ​​മാ​​യി ക​​ണ​​ക്കാ​​ക്കി പ്ര​​ദേ​​ശ​​ത്തെ അ​​ഞ്ചു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും പൊ​​ലി​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.കു​​റ്റ​​വാ​​ളി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി തെ​​ര​​ച്ചി​​ൽ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : HolyMass Germany Firecrackers Thrown Church Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up