x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോള ലിം​ഗവിവേചന സൂചികയിൽ ഇന്ത്യക്ക് 131-ാം സ്ഥാനം​

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 17, 2026 02:33 AM IST | Updated: September 17, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ആ​​ഗോ​ള ലിം​​ഗവി​വേ​ച​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ ഏ​റെ പി​റ​കി​ൽ. 145 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഈ ​വ​ർ​ഷ​വും ഇ​ന്ത്യ 131-ാം സ്ഥാ​നം നി​ല​നി​ർ​ത്തി.

ലോ​ക സാ​മ്പ​ത്തി​ക ഫോ​റം (ഡ​ബ്ല്യു​ഇ​എ​ഫ്) പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 14 രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ലിം​​ഗവി​വേ​ച​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ പി​ന്നി​ൽ. പ​ട്ടി​ക​യി​ൽ ഐ​സ്‌​ല​ൻ​ഡ്, ഫി​ൻ​ല​ൻ​ഡ്, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ (143), ഇ​റാ​ൻ (144), ഛാഡ് (145) ​എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഏ​റ്റ​വും താ​ഴെ.

2006ൽ ​ആ​ദ്യ​മാ​യി പു​റ​ത്തു​വി​ട്ട ആ​​ഗോ​ള ലിം​​ഗവി​വേ​ച​ന സൂ​ചി​ക റി​പ്പോ​ർ​ട്ട് ഇ​രു​പ​താം വ​ർ​ഷ​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ ആ​​ഗോ​ള ലിം​​ഗസ​മ​ത്വം 69.2 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നു ഡ​ബ്ല്യു​ഇ​എ​ഫ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ​ആ​​ഗോ​ള​ത​ല​ത്തി​ൽ 30.8 ശ​ത​മാ​നം ലിം​​ഗ​വി​വേ​ച​നം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​വും അ​വ​സ​ര​വും, വി​ദ്യാ​ഭ്യാ​സ നേ​ട്ടം, ആ​രോ​​ഗ്യ​വും അ​തി​ജീ​വ​ന​വും, രാ​ഷ്‌​ട്രീ​യ ശ​ക്തീ​ക​ര​ണം എ​ന്നീ നാ​ല് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡ​ബ്ല്യു​ഇ​എ​ഫ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ ആ​രോ​​ഗ്യ​വും അ​തി​ജീ​വ​ന​വും (96.2%), വി​ദ്യാ​ഭ്യാ​സ നേ​ട്ടം (96.9%) എ​ന്നി​വ ​ആ​​ഗോ​ള​ത​ല​ത്തി​ൽ തു​ല്യ​ത​യോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​വും അ​വ​സ​ര​വും (61.7%), രാ​ഷ്‌​ട്രീ​യ ശ​ക്തീ​ക​ര​ണം (22.1%) എ​ന്നി​വ​യി​ലെ അ​സ​മ​ത്വ​മാ​ണ് ഇ​ത്ര​യും വ​ലി​യ അ​ന്ത​ര​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

ഇ​ന്ത്യ

ഇ​ന്ത്യ​യി​ൽ ലിം​ഗ​സ​മ​ത്വ​ത്തി​ലേ​ക്കു​ള്ള പു​രോ​ഗ​തി നി​ല​വി​ൽ 64.5 ശ​ത​മാ​ന​മാ​ണ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ നേ​ട്ടം (96.6%), ആ​രോ​​ഗ്യ​വും അ​തി​ജീ​വ​ന​വും (95.6%) എ​ന്നീ ഘ​ട​ക​ങ്ങ​ളി​ൽ ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ത്തി​ലും അ​വ​സ​ര​ത്തി​ലും 41.2 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ തു​ല്യ​താ സ്കോ​ർ.

രാ​ഷ്‌​ട്രീ​യ ശ​ക്തീ​ക​ര​ണ​ത്തി​ലാ​ക​ട്ടെ 24.5% മാ​ത്ര​വും. ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ സൂ​ചി​ക​യി​ൽ 40.7% മാ​ത്രം തു​ല്യ​താ സ്കോ​റു​ള്ള ഇ​ന്ത്യ​ക്കു മ​റ്റ് ഉ​പ​സൂ​ചി​ക​ക​ളി​ലും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ സ്കോ​റാ​ണു​ള്ള​ത്.

പാ​ർ​ല​മെ​ന്‍റി​ൽ‍ 16.1 മാ​ത്രം തു​ല്യ​താ സ്കോ​റു​ള്ള രാ​ജ്യ​ത്ത് മ​ന്ത്രി​ത​ല​ത്തി​ൽ ഈ ​വ​ർ​ഷം 5.9 ശ​ത​മാ​നം മാ​ത്ര​മാ​ണ് തു​ല്യ​താ സ്കോ​ർ. 2006 മു​ത​ൽ ഇ​ന്ത്യ​യു​ടെ ലിം​ഗ​സ​മ​ത്വം 4.3 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : India Rank Global Gender Index Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up