x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​ക്ക​യ​റ്റം വി​വാ​ദ​ത്തി​ൽ; ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു

നി​​​ശാ​​​ന്ത് ഘോ​​​ഷ്
Published: September 17, 2026 03:01 AM IST | Updated: September 17, 2026 03:01 AM IST

പ്രതീകാത്മക ചിത്രം

ക​​​ണ്ണൂ​​​ർ: റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ൽ ക്ല​​​ർ​​​ക്ക്, വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ൽ നി​​​ന്നും സ്പെ​​​ഷ്യൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ, സീ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്ക് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ (കെ​​​എ​​​ടി) ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ക​​​ട​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് വി​​​വാ​​​ദം. ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ചി​​​ല​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ പ​​​ട്ടി​​​ക ഉ​​​ത്ത​​​ര​​​വാ​​​യി ഇ​​​റ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ 16 ജീ​​​വ​​​ന​​​ക്കാ​​​ർ കെ​​​എ​​​ടി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യു​​​ള്ള പു​​​തി​​​യ ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റ പ​​​ട്ടി​​​ക കെ​​​എ​​​ടി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കം മ​​​ര​​​വി​​​പ്പി​​​ച്ചുകൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ ക്ല​​​ർ​​​ക്ക്/​​​വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ൽ​​നി​​​ന്ന് സ്പെ​​​ഷ്യ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ/ സീ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്കി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ ഉ​​​ത്ത​​​ര​​​വാ​​​ണ് മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് നേ​​​ര​​​ത്തേ​​​യു​​​ള്ള ട്രൈ​​​ബ്യൂ​​​ണ​​​ൽ​​​ ഉ​​​ത്ത​​​ര​​​വ് അ​​​ട്ടി​​​മ​​​റി​​​ച്ച് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് കെ​​​എ​​​ടി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 22ന് ​​​ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണം ട്രൈ​​​ബ്യൂ​​​ണ​​​ൽ മു​​​ന്പാ​​​കെ സ​​​ർ​​​​​​ക്കാ​​​ർ ന​​​ൽ​​​ക​​​ണം.

2014ൽ ​​​വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ൽ സം​​​യോ​​​ജി​​​ത സീ​​​നി​​​യോ​​​റി​​​റ്റി ലി​​​സ്റ്റ് ത​​​യാ​​​റായി​​​രു​​​ന്നു. അ​​​ന്ന് ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ല​​​ർ​​​ക്ക് ത​​​സ്തി​​​ക​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റ ക്വാ​​​ട്ട 10 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത് സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ വി​​​ല്ലേ​​​ജ് ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രു​​​ടെ (വി​​​എ​​​ഫ്എ) ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റം വൈ​​​കി​​​ച്ചി​​​രു​​​ന്നു. 2019ൽ ​​​പ്ര​​​മോ​​​ഷ​​​ൻ ക്വാ​​​ട്ട 15 ശ​​​ത​​​മാ​​​ന​​​മാ​​​യി ആ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും 2014 മു​​​ത​​​ലു​​​ള്ള സീ​​​നി​​​യോ​​​റി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഉ​​​യ​​​ർ​​​ന്ന ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി ചെ​​​യ്യേ​​​ണ്ട അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ന​​​ഷ്ട​​​മാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ നേ​​​രി​​​ട്ട​​​ത്.

വി​​​എ​​​ഫ്എ​​​യി​​​ൽനി​​​ന്ന് ക്ല​​​ർ​​​ക്കാ​​​യി പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് മു​​​ൻ​​​കാ​​​ല സീ​​​നി​​​യോ​​​രിറ്റി 15 ശ​​​ത​​​മാ​​​നം എ​​​ന്ന ക​​​ണ​​​ക്കി​​​ൽ 3:2 അ​​​നു​​​പാ​​​ത​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജീ​​​വ​​​ന​​​ക്കാ​​​ർ കെ​​​എ​​​ടി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച കെ​​​എ​​​ടി 2014ന് ​​​ശേ​​​ഷം പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ച്ച വി​​​എ​​​ഫ്എ മാ​​​രു​​​ടെ സീ​​​നി​​​യോ​​​രിറ്റി പു​​​ന​​​ർ​​​നി​​​ശ്ചി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. വി​​​വി​​​ധ ജി​​​ല്ല​​​യി​​​ലെ വി​​​എ​​​ഫ്എ​​​മാ​​​രു​​​ടെ 2014 മു​​​ത​​​ലു​​​ള്ള സീ​​​നി​​​യോ​​​റി​​​റ്റി പൂ​​​ർ​​​ണ​​​മാ​​​യി പു​​​ന​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്.

വി​​​ല്ലേ​​​ജ് ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റി​​​ൽനി​​​ന്ന് ക്ല​​​ർ​​​ക്കാ​​​യ​​​വ​​​ർ​​​ക്ക് സീ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്കാ​​​യി പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​മ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ​​​യു​​​ള്ള ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്മാ​​​​​​രു​​​ടെ ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റ സാ​​​ധ്യ​​​ത​​​യാ​​​യി​​​രു​​​ന്നു വി​​​ധി​​​യി​​​ലൂ​​​ടെ തു​​​റ​​​ന്നു കി​​​ട്ടി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​തെ​​​ല്ലാം അ​​​ട്ടി​​​മ​​​റി​​​ച്ചു​​​ള്ള​​​താ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ്.

പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന ന​​​ട​​​പ​​​ടി:ജീ​​​വ​​​ന​​​ക്കാ​​​ർ

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വ് നി​​​ല​​​നി​​​ൽ​​​ക്കെ പു​​​തി​​​യ ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റ പ​​​ട്ടി​​​ക മ​​​ര​​​വി​​​പ്പിച്ച കെ​​​എ​​​ടി​​​യു​​​ടെ ന​​​ട​​​പ​​​ടി ഏ​​​റെ പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഒ​​​രേ ത​​​സ്തി​​​ക​​​യി​​​ൽത​​​ന്നെ തു​​​ട​​​രേ​​​ണ്ടിവ​​​രു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​നോ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കു​​​ക​​​യും ഭാ​​​വി സ​​​ർ​​​വീ​​​സി​​​നെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ജോ​​​ലി​​​ഭാ​​​ര​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ സാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യ്ക്ക് കെ​​​എ​​​ടി​​​യു​​​ടെ ന​​​ട​​​പ​​​ടി പ​​​രി​​​ഹാ​​​ര​​​മാ​​​കും.

2014 -2019 വ​​​രെ കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​ഭ​​​വി​​​ച്ച ന​​​ഷ്‌​​​ടം പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഉ​​​ട​​​ൻത​​​ന്നെ സീ​​​നി​​​യോ​​​റി​​​റ്റി അ​​​നു​​​വ​​​ദി​​​ച്ച് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Promotions RevenueDepartment controversy Order Stayed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up