x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെമ ലംഘിച്ചെന്ന് ആരോപണം; യു​​​എ​​​സ് മി​​​ഷ​​​ന​​​റി സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ കേ​​​സ്

വെബ്ഡെസ്ക്
Published: September 17, 2026 03:44 AM IST | Updated: September 17, 2026 03:44 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​എ​​​​സ് കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​നറി സം​​​​ഘ​​​​മാ​​​​യ ദി ​​​​തി​​​​മോ​​​​ത്തി ഇ​​​​നി​​​​ഷ്യേ​​​​റ്റീ​​​​വി​​​​നും (ടി​​​​ടി​​​​ഐ) ഇ​​​​തു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന ഏ​​​​താ​​​​നും​​​​ പേ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ സി​​​​ബി​​​​ഐ കേ​​​​സെ​​​​ടു​​​​ത്തു.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ ച​​​​ട്ടം 2010 ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. മി​​​​ഷ​​​​ന​​​​റി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 92.55 കോ​​​​ടി രൂ​​​​പ ടി​​​​ടി​​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് സി​​​​ബി​​​​ഐ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​ലാ​​​ണു കേ​​​​സ്. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ടി​​​​ടി​​​​ഐ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

2025 ന​​​​വം​​​​ബ​​​​ർ മു​​​​ത​​​​ൽ 2026 ഏ​​​​പ്രി​​​​ൽ​​​​ വ​​​​രെ​​​​യു​​​​ള്ള ആ​​​​റ് മാ​​​​സ​​​​ത്തി​​​​നി​​​​ടെ വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് കോ​​​​ടി​​​​ക​​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​വെ​​​ന്നാ​​​ണ് സി​​​ബി​​​ഐ പ​​​റ​​​യു​​​ന്ന​​​ത്. യു​​​​എ​​​​സി​​​​ലെ ട്രു​​​​യി​​​​സ്റ്റ് ബാ​​​​ങ്കി​​​​ന്‍റെ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 44 കോ​​​​ടി രൂ​​​​പ സം​​​​ഘ​​​​ട​​​​ന പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​താ​​​​യി ഇ​​​ഡി സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ക​​​​ർ​​​​ണാ​​​​ട​​​​ക, ച​​​​ണ്ഡി​​​​ഗ​​​​ഡ്, ആ​​​​സാം തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 2024 ജ​​​​നു​​​​വ​​​​രി​​​​ക്കും 2026 മാ​​​​ർ​​​​ച്ചി​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണ് പ​​​​ണം പി​​​​ൻ​​​​വ​​​​ല​​​​ച്ച​​​​ത്. ടി​​​​ടി​​​​ഐ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജോ​​​​നാ​​​​ഥ​​​​ൻ എ​​​​സ്. ​​രാ​​​​ജ​​​​ൻ, ധ​​​​ന​​​​കാ​​​​ര്യ ​​​​വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ അ​​​​ജി​​​​ത് വ​​​​ർ​​​​ഗീ​​​​സ് മ​​​​ത്താ​​​​യി, മി​​​​ഖാ മാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വ​​​​രെ​​​​യും കേ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വ​​​​ർ​​​​ഗീ​​​​സ് ചാ​​​​ക്കോ, സു​​​​പ്രി​​​​മി ജോ​​​​യ്, ബ​​​​ബ്ലു കു​​​​ർ​​​​മി എ​​​​ന്നി​​​​വ​​​​രും പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത് ജോ​​​​നാ​​​​ഥ​​​​ൻ എ​​​​സ്.​​ രാ​​​​ജ​​​​നാ​​​​ണെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ 18ന് ​​​​ബംഗ​​​​ളൂരു കെം​​​​പ​​​​ഡൗ​​​​ഡ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​വ​​​​ച്ച് മി​​​​ഖാ മാ​​​​ർ​​​​ക്കി​​​​നെ ഇ​​​​ഡി പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു.

ട്രൂ​​​​യി​​​​സ്റ്റ് ബാ​​​​ങ്കി​​​​ന്‍റെ 24 വി​​​​ദേ​​​​ശ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഇ​​​​ദ്ദേ​​​​ഹം കൈ​​​​വ​​​​ശം​​​​ വ​​​​ച്ചി​​​​രു​​​​ന്നു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. തു​​​​ട​​​​ർ​​​​ന്ന് താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്ത് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ യാ​​​​ത്ര ​​​​ചെ​​​​യ്ത​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. വി​​​​ദേ​​​​ശ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​തി​​​​ന്‍റെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചു.

സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ അ​​​​ച്ച​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ ടി​​​​ടി​​​​ഐ ഗ്ലോ​​​​ബ​​​​ൽ പോ​​​​ർ​​​​ട്ട​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ല​​​​ഭി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു.

Tags : FEMA Alleged Case Registered USMissionaryGroup Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up