x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്കാ​യി വ​നം-​റ​വ​ന്യു വ​കു​പ്പു​ക​ള്‍​ക്ക് സം​യു​ക്ത സ​മി​തി

വെബ്ഡെസ്ക്
Published: September 17, 2026 03:34 AM IST | Updated: September 17, 2026 03:34 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​ഴി​​​ക്കോ​​​ട്: വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ലും ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളി​​​ലും വ​​​നം-​​​റ​​​വ​​​ന്യു വ​​​കു​​​പ്പു​​​ക​​​ള്‍ പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​വും വ്യ​​​ത്യ​​​സ്ത​​​വു​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു സ​​​ര്‍​ക്കാ​​​രി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​രി​​​ഹാ​​​ര​​​മാ​​​യി സം​​​യു​​​ക്ത സ​​​മി​​​തി.

ലാ​​​ന്‍​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ര്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് (ഫോ​​​റ​​​സ്റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു സ​​​മി​​​തി. വ​​​നം- റ​​​വ​​​ന്യു വ​​​കു​​​പ്പു​​​ക​​​ള്‍ ക​​​ക്ഷി​​​ക​​​ളാ​​​കു​​​ന്ന കേ​​​സു​​​ക​​​ളി​​​ല്‍ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന വാ​​​ദ​​​ഗ​​​തി​​​ക​​​ളും സ​​​ത്യ​​​വാ​​ങ്മൂ​​​ല​​​വും പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യാ​​​ണു സ​​​മി​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

ത​​​ര്‍​ക്ക​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍ മു​​​ന്‍​കൂ​​​ട്ടി ച​​​ര്‍​ച്ച ചെ​​​യ്ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി സ​​​ര്‍​ക്കാ​​​രി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും കൃ​​​ത്യ​​​മാ​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേശ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക​​​യും വേ​​​ണം. ഓ​​​ഗ​​​സ്റ്റി​​​ല്‍ വ​​​നം-​​​റ​​​വ​​​ന്യു മ​​​ന്ത്രി​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സം​​​യു​​​ക്തി സ​​​മി​​​തി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ള്‍ ഒ​​​രേ വി​​​ഷ​​​യ​​​ത്തി​​​ല്‍ വ്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും സ​​​ര്‍​ക്കാ​​​രി​​നു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​ത​​​ല​​​ യോ​​​ഗം.

കോ​​​ട​​​തി​​​ക​​​ളി​​​ല്‍ പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ വ​​​രു​​​ന്ന​​​ത് ഭ​​​ര​​​ണ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ ഏ​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​യ്മ​​​യും അ​​​വ്യ​​​ക്ത​​​ത​​​യു​​​മാ​​​ണ് തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന​​​ത്. ഇ​​​ത് ജ​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ലും കോ​​​ട​​​തി​​​ക്ക് മു​​​ന്നി​​​ലും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​ത​​​യെ ബാ​​​ധി​​​ക്കും. കൃ​​​ത്യ​​​മാ​​​യ പൊ​​​തു​​​നി​​​ല​​​പാ​​​ട് സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ള്‍​ക്ക് ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്ക് അ​​​ത് ആ​​​യു​​​ധ​​​മാ​​​യി മാ​​​റും.

വ​​​കു​​​പ്പു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്ന​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​കൂ​​​ല വി​​​ധി​​​ക​​​ള്‍ ഉ​​​ണ്ടാ​​​കാ​​​നും പ​​​ല​​​പ്പോ​​​ഴും സ​​​ര്‍​ക്കാ​​​രി​​​ന് വ​​​ന്‍ തു​​​ക പി​​​ഴ​​​യോ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മോ ന​​​ല്‍​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കാ​​​നും ഇ​​​ത് വ​​​ഴി​​​വ​​​യ്ക്കും.

Tags : JointCommittee Forest Revenue Departments Court Cases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up