x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു ബം​ഗ്ലാ​ദേ​ശി വ​നി​ത​ക​ൾകൂ​ടി ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: September 17, 2026 03:26 AM IST | Updated: September 17, 2026 03:26 AM IST

പ്രതീകാത്മക ചിത്രം - എഐ

ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ്ര​​​വേ​​​ശി​​​ച്ച് ക​​​ണ്ണൂ​​​രി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​ന്ന നാ​​​ലു ബം​​​ഗ്ലാ​​​ദേ​​​ശ് വ​​​നി​​​ത​​​ക​​​ളെ​​ക്കൂ​​​ടി ക​​​ണ്ണൂ​​​ർ ടൗ​​​ൺ പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ജ​​​മാ​​​ൽ​​​പുരി​​​ലെ ന​​​സ്മ അ​​​ക്ത​​​ർ (40), ഖു​​​ൽ​​​ന​​​യി​​​ലെ ത​​​സ്ലീ​​​മ ഖാ​​​ത്തൂ​​​ൺ (25), മോ​​​യ്ന ഖാ​​​ത്തൂ​​​ൺ (29), ന​​​സ്റി​​​ൻ (30) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ ടൗ​​​ൺ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മ​​​ഹേ​​​ഷ് ക​​​ണ്ട​​​മ്പേ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം എ​​​സ്ഐ ടി.​​​കെ.​​​അ​​​ഖി​​​ലും സം​​​ഘ​​​വും താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു​​നി​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്പാ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സ​​​ലീ​​​ന ഖാ​​​നെ (29) ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പൊലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

ക​​​ണ്ണൂ​​​രി​​​ൽ ഒ​​​രു സ്പാ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന യു​​​വ​​​തി​​​ക​​​ൾ ക​​​ക്കാ​​​ട് ഒ​​​ണ്ടേ​​​ൻ​​​പ​​​റ​​​മ്പി​​​നു സ​​​മീ​​​പ​​​ത്തെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​ണ്ണൂ​​​രി​​​ൽ സ്പാ ​​​ന​​​ട​​​ത്തു​​​ന്ന​​​യാ​​​ൾ​​​ക്ക് വാ​​​ട​​​ക​​​യ്ക്കു ന​​​ൽ​​​കി​​​യ​​​താ​​​യി​​​രു​​​ന്നു ക്വാ​​​ർ​​​ട്ടേ​​​ഴ്സ്. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​സ്പോ​​​ർ​​​ട്ടോ വീ​​​സ​​​യോ ഇ​​​വ​​​ർ​​​ക്കി​​​ല്ലെ​​​ന്നു പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

Tags : Bangladeshi Women Arrested Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up