x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: September 17, 2026 03:04 AM IST | Updated: September 17, 2026 03:06 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഗു​​​​ണ​​​​മേ​​​​ന്മ​​​​യോ​​​​ടെ​​​​യും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ.

2026- 27 ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ‘റീ​​​​ ഇ​​​​മാ​​​​ജി​​​​നിം​​​​ഗ് കേ​​​​ര​​​​ളം’ റൗ​​​​ണ്ട് ടേ​​​​ബി​​​​ൾ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി. ‘ഇ​​​​ൻ​​​​വെ​​​​സ്റ്റ് ഇ​​​​ൻ കേ​​​​ര​​​​ളം’ എ​​​​ന്ന സ​​​​ന്ദേ​​​​ശം ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം, അ​​​​തി​​​​നാ​​​​യു​​​​ള്ള വ​​​​ലി​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണ് ഈ ​​​​പ​​​​രി​​​​പാ​​​​ടി.

പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ ആ​​​​ധു​​​​നി​​​​ക സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. അ​​​​വ പു​​​​തി​​​​യ കാ​​​​ല​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. വ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഉ​​​​ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള-​​​​തു​​​​റ​​​​മു​​​​ഖ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ൻ നി​​​​ക്ഷേ​​​​പ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച പ്ര​​​​തി​​​​ഭ​​​​ക​​​​ളെ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ട​​​​ണ​​​​മെ​​​​ന്നും യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് ഇ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ ജോ​​​​ലി ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ലി​​​​യ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ വ​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ൽ എ​​​​ല്ലാ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലും പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ഉ​​​​ൾ​​​​പ്പടെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ത​​​​ട​​​​സ​​​​മു​​​​ള്ള ന​​​​യ​​​​ങ്ങ​​​​ൾ മാ​​​​റ്റു​​​​ക​​​​യെ​​​​ന്ന ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​മാ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി.​​​​കെ. ബ​​​​ഷീ​​​​ർ, എ​​​​ൻ. ഷം​​​​സു​​​​ദ്ദീ​​​​ൻ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, എം.​​​​ ലി​​​​ജു, ബി​​​​ന്ദു കൃ​​​​ഷ്ണ, റോ​​​​ജി എം. ​​​​ജോ​​​​ണ്‍, ഒ.​​​​ജെ. ജ​​​​നീ​​​​ഷ് എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചു.

റൗ​​​​ണ്ട് ടേ​​​​ബി​​​​ൾ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽനി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നും പ​​​​തി​​​​ന​​​​ഞ്ചാം പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര പ​​​​ദ്ധ​​​​തി​​​​യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ഇ​​​​തി​​​​ൽനി​​​​ന്നു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ർ​​​​ഡ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ കെ.​​​​എം. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : Priority Implementation Projects Timely VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up