x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യു​ടെ ജ​ന്മ​ദി​നം: ബി​ജെ​പി​യു​ടെ 'സേ​വാ സ​ങ്ക​ൽ​പ് അ​ഭി​യാ​ന്' തു​ട​ക്കം 

ഓൺലൈൻ ഡെസ്ക്
Published: September 17, 2026 05:47 AM IST | Updated: September 17, 2026 05:47 AM IST

നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ടും അ​ദ്ദേ​ഹം ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ (ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി വ​രെ) 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നോ​ടും അ​നു​ബ​ന്ധി​ച്ച് ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന 'സേ​വാ സ​ങ്ക​ൽ​പ് അ​ഭി​യാ​ൻ' രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 17 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ സേ​വ​ന, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 17-ന് ​ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. വൈ​കി​ട്ട് ഏ​ഴ് മ​ണി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ജ്യ​ത്തെ വീ​ടു​ക​ളി​ൽ 'ആ​ശീ​ർ​വാ​ദ് കാ ​ദി​യ' ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വൈ​കി​ട്ട് ഏ​ഴി​ന് രാ​ജ്യ​ത്തെ വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. വൈ​കു​ന്നേ​രം 6.45-ന് ​ഉ​ജ്ജ​യി​നി​ലെ രാം ​ഘ​ട്ടി​ൽ അ​ദ്ദേ​ഹം ശി​പ്ര ആ​ര​തി ന​ട​ത്തി ദീ​പം തെ​ളി​ക്കും.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ശു​ചി​ത്വ​യ​ജ്ഞം, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രെ​യും ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് കാ​ൽ​ന​ട ജാ​ഥ​ക​ൾ, വാ​ഹ​ന റാ​ലി​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ 'വി​ക​സി​ത് ഭാ​ര​ത് 2047' പ്ര​തി​ജ്ഞ​യും പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ക്കും. മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളും പൊ​തു​ജ​ന​സേ​വ​ന​വും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ ചി​ത്ര​ര​ച​ന, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

Tags : NarendraModi BJP LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up