x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത കൗ​ൺ​സ​ല​ർ​മാ​രെ നി​യ​ന്ത്രി​ക്കാ​ൻ ഹ​ർ​ജി

വെബ് ഡെസ്ക്
Published: September 17, 2026 04:58 AM IST | Updated: September 17, 2026 04:58 AM IST

കൊ​ച്ചി: മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത കൗ​ൺ​സ​ല​ർ​മാ​ർ മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. സൈ​ക്യാ​ട്രി​സ്റ്റു​ക​ൾ​ക്കും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ​ക്കും നി​യ​മ​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും കൗ​ൺ​സ​ല​ർ​മാ​ർ, സൈ​ക്കോ തെ​റാ​പ്പി​സ്റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു ബാ​ധ​ക​മാ​യ നി​യ​മ​മി​ല്ലെ​ന്നും ഇ​തി​നാ​യി നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ലേ​ഡി ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വ​യ​നാ​ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

ഔ​ദ്യോ​ഗി​ക യോ​ഗ്യ​ത​യോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ൺ​സ​ല​ർ​മാ​ർ മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. ഹ​ർ​ജി അ​ടു​ത്ത​മാ​സം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags : Petition regulate unauthorized counselors mental health Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up